കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ അനായാസ വിജയം പ്രതീക്ഷിച്ച ഇടതുമുന്നണിയ്ക്ക് തിരിച്ചടിയായി കോണ്‍ഗ്ര്സ വിമതന്റെ സ്ഥാനാര്‍ത്ഥിത്വം. കെസി ജോസഫിനെതിരെ കോണ്‍ഗ്രസില്‍ നിന്നു തന്നെ സ്ഥാനാത്ഥി വന്നതോടെ മത്സരം കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി അഡ്വ ബിനോയ് തോമസും ഇടതുമുന്നണി സ്ഥാര്‍ത്ഥിയും തമ്മില്‍ നേരിട്ടായി. മണ്ഡലത്തിലെ മുക്കിലും മൂലയിലും സുപരിചിതനായ അഡ്വ ബിനോയ് തോമസിന് മത്സര രംഗത്ത് വിജയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രതീക്ഷ. ഇരിക്കൂരില്‍ കെസി ജോസഫിനെതിരെ പാര്‍ട്ടിയിലും വോട്ടര്‍മാര്‍ക്കിടയിലും ഉയര്‍ന്നിരിക്കുന്ന പ്രതിഷേധം ബിനോയ് തോമസിന് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.
പതിമൂന്നാം വയസ്സില്‍ കെ എസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ച ബിനോയ് തോമസിന് ഇരിക്കൂരിലെ സ്ഥാനാര്‍ത്ഥിത്വവും കോണ്‍ഗ്രസിന് വേണ്ടിതന്നെയുള്ളതാണ്. 1994ല്‍ പാത്തന്‍പാറയില്‍ ക്ഷീരകര്‍ഷകരെ സംഘടിപ്പിച്ച് ക്ഷീരോദ്പാതക സഹകരണ സംഘം ഉണ്ടാക്കുകയും അതിന്റെ പ്രഥമ സെക്രട്ടറിയുമായി. ആസമയത്ത് തന്നെ യൂത്ത് കോണ്‍ഗ്രസ്സ് നടുവില്‍ മണ്ഡലം പ്രസിഡന്റ്, ബൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2000ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നടുവില്‍ പഞ്ചായത്ത് പാത്തന്‍പാറ വാര്‍ഡില്‍ നിന്നും മത്സരിച്ച് വിജയിച്ചു. 2005ല്‍ തന്റെ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം ഉപയോഗിച്ച് ഇരുട്ട് മൂടിക്കിടന്ന പാത്തന്‍പാറ, മുളക് വള്ളി പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമായിരുന്നു. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായ ബിനോയി 2005ലാലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി ജനറല്‍ സെക്രട്ടറിയ്യും 2007ല്‍ കര്‍ഷക കോണ്‍ഗ്രസ്സ് ഇരിക്കൂര്‍ ബ്ലോക്ക് പ്രസിഡന്റുമായി. അതേവര്‍ഷം തന്നെ രൂപീക്റ്തമായ ജനശ്രീയുടെ നീണ്ട എട്ട് വര്‍ഷക്കാലം ഇരിക്കൂര്‍ ബ്ലോക്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ കോഡിനേറ്ററാണ്.
2013 14 കാലഘട്ടത്തില്‍ തളിപ്പറമ്പ് ലോയേഴ്സ് കോണ്‍ഗ്രസ്സിന്റെ ട്രഷറായും പ്രവര്‍ത്തിച്ചു. പുതിയ എംഎസിടി കോടതി തളിപ്പറമ്പില്‍ ആരംഭിക്കുന്നതിന് ഭരണതലത്തില്‍ ചുക്കാന്‍ പിടിക്കുകയും നിരവധി തവണ ഈ ആവിശ്യങ്ങള്‍ക്കായി ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്ത് പോകുകയും എംഎസിടി യാധാര്ഥ്യമാക്കുകയും ചെയ്തു. ഇതിന് ആ വര്‍ഷം ലോയേഴ്സ് കോണ്‍ഗ്രസ്സ് തളിപ്പറമ്പ് യൂണിയന് ആദരിക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് നിരവധി ആളുകള്‍ക്ക് ക്ഷേമങ്ങള്‍ നേടികൊടുത്ത വക്കീല്‍ . പാര്ശ്വവര്ദ്ധികളുംസ്തുതി പാഠകരും നേതാക്കളില്‍ സ്വാധീനം ചെലുത്തി പല നേട്ടങ്ങളും കൊയ്തപ്പോള്‍ ഇദ്ദേഹം കളിസ്ഥലത്ത് കളം നിറഞ്ഞ് കളിച്ചിട്ടും ഗ്യാലറിയില്‍ ഇരുന്ന് കളികാണുന്ന നാട്ടുകാരന്റെ പരിഗണന പോലും നേതാക്കള്‍ നല്‍കിയില്ല. 35വര്‍ഷമായി നഷ്ടപ്പെട്ട പലതും തിരിച്ച് പിടിക്കാനുള്ള ത്യാഗോജ്ജ്വല പോരാട്ടം നടത്താനാണ് അഡ്വ: ബിനോയി ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തിലെ മലയോരകുടിയേറ്റ ഗ്രാമമായ പാത്തന്‍പാറയിലെ കുടിയേറ്റ കര്ഷകന് ഓമത്തടത്തില് തോമസിന്റെയും ത്രേസ്യാമ്മയുടെയും എട്ട് മക്കളില്‍ നാലാമനായി 1967ല്‍ ജനനം . ഇപ്പോള്‍ കരുവഞ്ചാലില്‍ താമസം. ഭാര്യ പയ്യാവൂര്‍ സ്വദേശിനി ജയ. രണ്ട് മക്കള്‍ ഐറനും, മെറിന് .
പാത്തന്‍പാറ നിര്‍മ്മല എല്‍പി സ്കൂളില്‍ പ്രാഥമിക വിദ്യഭ്യാസം. കണിയഞ്ചാല്‍ ഗവ: ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം, ആലക്കോട് സൊകാര്യ കോളേജില്‍ നിന്ന് ബിരുദം. തുടര്‍ന്ന് കര്‍ണ്ണാടക ഷിമോഗയിലെ നാഷണല്‍ കോളേജ് ഓഫ് ലോയില്‍ നിന്ന് 1999ല്‍ എല്‍എല്‍ബി. ഇപ്പോള്‍ തളിപ്പറമ്പ് കോടതിയില്‍ പരിശീലനം.