ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ നായികയാണ് പ്രിയാ വാര്യര്‍. സിനിമയുടെ ഷൂട്ടിങ് തുടങ്ങിയതേ ഉള്ളൂ. എന്നിട്ടും പ്രിയ വാര്യര്‍ എന്ന ഈ കൊച്ചു സുന്ദരി വളരെ പെട്ടെന്നാണ് ലോകം മുഴുവനും ഫാന്‍സിനെ സൃഷ്ടിച്ചത്. സിനിമയിലെ ഒറ്റ ഗാനം കൊണ്ട് മാത്രം പ്രശസ്തയായ പ്രിയയ്ക്ക് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല. ഈജിപ്ത്, ടുണീഷ്യ, ചൈന, യുകെ തുടങ്ങി പല രാജ്യങ്ങളും ഫാന്‍സ് ഉണ്ട്. കണ്ണടച്ച് കൊണ്ട് ഹിറ്റായ സുന്ദരിയുടെ ഇന്‍സ്റ്റഗ്രാമിലാവട്ടെ നിമിഷ നേരം കൊണ്ടാണ് ഫോളോവേഴ്‌സ് ഒഴുകി എത്തുന്നതും. അതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കുകയാണ് പ്രിയയുടെ അമ്മ പ്രീത. അഡാറ് ലൗവിന്റെ സംവിധായകനായ ഒമര്‍ ലുലുവിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാലാണ് ഒരു അഭിമുഖം പോലും നല്‍കാത്തതെന്നാണ് അമ്മ പ്രീത പറയുന്നത്. ചിത്രം റിലീസ് ചെയ്ത ശേഷം മാത്രമേ അഭിമുഖം നല്‍കാവൂ എന്നാണ് ഒമര്‍ പ്രിയയോട് പറഞ്ഞിരിക്കുന്നത്. മകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഹിറ്റായതോടെ വീട്ടില്‍ നിന്നും താമസം ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണെന്നും പ്രീത പറഞ്ഞു. ‘ഒരു അഭിമുഖവും നല്‍കരുതെന്ന് സംവിധായകന്റെ കര്‍ശന നിര്‍ദേശമുണ്ട്. ചിത്രം റിലീസ് ചെയ്തതിനുശേഷം മാത്രമേ അഭിമുഖം നല്‍കേണ്ടതുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതേയുള്ളൂ. കുറച്ചുഭാഗം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. ഈ ബഹളവും ഒച്ചപ്പാടും കാരണം പ്രിയയെ ഹോസ്റ്റലിലേക്ക് അയച്ചിരിക്കുകയാണ്’.പ്രീത പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് വളരെ കുറച്ച് മാത്രമേ നടന്നിട്ടുള്ളു. മകള്‍ക്ക് അഭിനയിക്കാന്‍ വലിയ മോഹമായിരുന്നു. ഒമര്‍ അണിയിച്ചൊരുക്കിയ മറ്റൊരു ചിത്രത്തിന്റെ ഓഡിഷന് കഴിഞ്ഞ വര്‍ഷം പങ്കെടുത്തിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ പ്ലസ്ടുവിന്റെ പരീക്ഷാ സമയമായതിനാലാണ് അഭിനയിക്കാതിരുന്നെന്നും പ്രീത പറഞ്ഞു.
പ്രിയയുടെ താമസം ഹോസ്റ്റലിലേക്ക് മാറ്റി; ഒമര്‍ ലുലുവിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളത് കൊണ്ടാണ് അവള്‍ അഭിമുഖം നല്‍കാത്തതെന്ന് അമ്മ പ്രീത
Tags: adar love malayalam film