‘അഡാര്‍ ലൗ’ എന്ന ഒമര്‍ ലുലുവിന്റെ ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം ഒറ്റ ദിവസം കൊണ്ടാണ് സോഷ്യല്‍ മീഡിയ വഴി ലോകം മുഴുവന്‍ ഹിറ്റായത്. ഈ ഗാനം ഹിറ്റായതിന്റെ സകല ക്രെഡിറ്റും കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിക്കാണിക്കുന്ന പ്രിയ വാര്യര്‍ എന്ന തൃശ്ശൂര്‍ക്കാരി പെണ്‍കുട്ടിക്കുള്ളതാണ്. എന്നാലിപ്പോള്‍ അതൊന്നുമല്ല വിഷയം സാധാരണ ഗൂഗിള്‍ പുറത്ത് വിടുന്ന കണക്കുകളില്‍ ബോളിവുഡ് നടി സണ്ണി ലിയോണാണ് ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന സെലിബ്രിറ്റി. ആ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് പ്രിയ. ഇതിനെതുടര്‍ന്ന് കേരളത്തില്‍ ഒരുപാട് ആരാധകരുള്ള സണ്ണിയെ കളിയാക്കിക്കൊണ്ട് ആളുകള്‍ രംഗത്തുവന്നു കഴിഞ്ഞു. പ്രിയയുടെ മുഖത്ത് വിരിയുന്ന ഭാഗങ്ങള്‍ ഒരിക്കലും സണ്ണിയുടെ മുഖത്ത് വരില്ല എന്നാണ് ഒരു ആരാധകന്റെ ആരോപണം. തുടര്‍ന്ന് സണ്ണിയെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. കമന്റ് ബോക്‌സില്‍ മലയാളികള്‍ തന്നെയാണ് സജീവമായി നില്‍ക്കുന്നത്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം പുറത്തിറങ്ങി ഏതാനും മണിക്കൂറുകളായപ്പോഴേക്കും യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. മാത്രമല്ല, മതവികാരം വ്രണപ്പെടുന്നു എന്ന പേരില്‍ ആക്ഷേപമുയര്‍ന്നതോടെ പാട്ട് വിവാദമാവുകയും ചെയ്തു. സംവിധായകനായ ഒമര്‍ ലുലു, നടി പ്രിയ വാര്യര്‍ എന്നിവര്‍ക്കെതിരെ ഒരുകൂട്ടം ആളുകള്‍ ഹൈദരാബാദില്‍ പോലീസിലാണ് പരാതി നല്‍കിയത്. പാട്ട് ചിത്രത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുതിര്‍ന്നെങ്കിലും കേരളത്തില്‍ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത അണിയറ പ്രവര്‍ത്തകരെ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.
പ്രിയയുടെ മുഖഭാവങ്ങള്‍ സണ്ണി ലിയോണിനും പാരയായി; താരത്തെ കളിയാക്കി ആരാധകര്‍
Tags: adar love malayalam film