സ്‌പോട്‌സ് ഡെസ്‌ക്
ബാംഗ്ലൂർ: കോഹ്ലിയും ഗെയിലും വേഗം മടങ്ങിയെങ്ങിലും എബിഡിയുടെ മികവിൽ ബാംഗ്ലൂരിനു മിന്നൽ വിജയം. റണ്ണൊഴുകുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ കോഹ്ലിപ്പേടിയുമായി പാഡുകെട്ടിയ ഗുജറാത്തിനെ ബാംഗഌർ തകർത്തു വിട്ടു. 158 റൺസിന്റെ ടോട്ടൽ പടുത്തുയർത്തിയ ഗുജറാത്തിനെ ബാംഗ്ലൂർ എബിഡിവിലിയേഴ്‌സിന്റെ മിന്നൽ ബാറ്റിങ്ങിലൂടെയാണ് മറികടന്നത്.
ഐ.പി.എൽ പുതിയ സീസണിലെ ഇതിഹാസമായി മാറിയ വിരാട് കോഹ്ലിയെയൂം ഡിവില്ലിയേഴ്‌സിനെയും പ്രതിരോധത്തിലാക്കാൻ കൂറ്റൻ ഇന്നിങ്‌സ് ലക്ഷ്യമിട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ ബാംഗ്‌ളൂർ ബൗളർമാർ തുടക്കത്തിലേ നാണംകെടുത്തി. ഇഖ്ബാൽ അബ്ദുല്ല എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ബ്രണ്ടൻ മക്കല്ലവും മൂന്നാം പന്തിൽ ആരോൺ ഫിഞ്ചും വീണതാണ് നിർണായകമായത്. ഇഴഞ്ഞുനീങ്ങിയ ഗുജറാത്ത് സ്‌കോർ ഒമ്പതിലത്തെുമ്പോൾ ഒരു റൺസ് മാത്രമെടുത്ത് സുരേഷ് റെയ്‌നയും മടങ്ങി. മനോഹരമായി പന്തെറിഞ്ഞ വാട്‌സണായിരുന്നു ഇത്തവണ വിക്കറ്റ്. ദയനീയ തോൽവി മണത്ത ടീമിന്റെ രക്ഷക ദൗത്യം തുടർന്നത്തെിയ ഡ്വെ്ൻ സ്മിത്ത് കാർത്തിക് സഖ്യം ഏറ്റെടുത്തു. 40 പന്തിൽ 73 റൺസുമായി സ്മിത്തും 26 എടുത്ത് കാർത്തികും പിടിച്ചുനിന്നതോടെ സ്‌കോർ പതിയെ മുന്നോട്ടുനീങ്ങി. 14ാം ഓവറിൽ കാർത്തിക് പവലിയനിൽ തിരിച്ചത്തെുമ്പോൾ ടീം മൂന്നക്കത്തിനരികെയത്തെിയിരുന്നു. രണ്ടു സിക്‌സറുകളുമായി വരവറിയിച്ച ദ്വിവേദിയും എളുപ്പം മടങ്ങി. ബാംഗ്‌ളൂർ നിരയിൽ പന്തെടുത്തവരൊക്കെയും വെളിച്ചപ്പാടായപ്പോൾ ആറു പേരാണ് ഗുജറാത്ത് ടീമിൽ രണ്ടക്കം കാണാതെ മടങ്ങിയത്. വാട്‌സൺ നാലു വിക്കറ്റ് വീഴ്ത്തി.