ന്യൂഡല്‍ഹി: സൗമ്യ വധക്കേസിന്റെ പശ്ചാത്തലത്തില്‍ എഡിജിപി: ബി.സന്ധ്യ സുപ്രീം കോടതിയില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചതു വിവാദമായി.സംസ്ഥാന സര്‍ക്കാരിനുള്ള സ്റ്റാന്‍ഡിങ് കൗണ്‍സല്‍മാരെ ഒഴിവാക്കിയതാണ് വിവാദത്തിനു കാരണം. കഴിഞ്ഞ ദിവസം കോടതിയില്‍ കേസ് നടപടികള്‍ കഴിഞ്ഞതിനു ശേഷമായിരുന്നു സന്ധ്യയുടെ സന്ദര്‍ശനം.
സൗമ്യ വധക്കേസില്‍ വിചാരണക്കോടതിയില്‍ വിധി പറഞ്ഞ ജഡ്ജി കെ.രവീന്ദ്ര ബാബുവും സുപ്രീം കോടതിയിലെ അഭിഭാഷകനായ ദീപക് പ്രകാശും സന്ധ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ രവീന്ദ്രബാബു കോടതിയില്‍ മുഴുവന്‍ സമയവും സന്നിഹിതനായിരുന്നുവെന്നതു നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു.
Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍
ജസ്റ്റിസ് കട്ജു നേരത്തെ സംസ്ഥാന സര്‍ക്കാരിനു നിയമോപദേശം വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായി ആലോചിച്ച് അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണു നിയമമന്ത്രി എ.കെ.ബാലന്‍ പ്രതികരിച്ചത്. എന്നാല്‍, സൗമ്യ കേസില്‍ കോടതിവിധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ജസ്റ്റിസ് കട്ജുവിന്റെ ഉപദേശം തേടുന്നത് അനുചിതമാവുമെന്നും അറ്റോര്‍ണി ജനറലിനെ സമീപിക്കാമെന്നുമാണ് സര്‍ക്കാരിന്റെ നിയമോപദേശകര്‍ നിലപാടെടുത്തത്.
സന്ധ്യ സ്റ്റാന്‍ഡിങ് കൗണ്‍സല്‍മാരെ ഒഴിവാക്കി കട്ജുവിനെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമല്ല. നിയമ മന്ത്രിക്ക് അനൗദ്യോഗികമായി ഉപദേശം നല്‍കുന്ന ദീപക് പ്രകാശിന്റെ അഭിപ്രായം സ്വീകരിച്ചാണു നടപടിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ജസ്റ്റിസ് കട്ജുവിനോടു സന്ധ്യ ഉപദേശസഹായം അഭ്യര്‍ഥിച്ചെന്നും സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍, ഉപദേശം നല്‍കാമെന്നു മറുപടി ലഭിച്ചെന്നുമാണു സൂചന.