ലക്നോ: കർണാടക തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും താനും തമ്മിൽ വിവാഹിതാരാകുന്നുവെന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയൽ പ്രചരിപ്പിച്ചതെന്ന് റായ്ബറേലി എംഎൽഎ അദിതി സിംഗ്. കോണ്‍ഗ്രസ് നേതൃത്വത്തെ തകർക്കാനും പ്രവർത്തകവരെ ചിതറിക്കാനുമാണ് വ്യാജ വാർത്തയുണ്ടാക്കിയത്.
ഇതിന്‍റെ പിന്നിലാരാണെന്ന് എല്ലാവർക്കുമറിയാമെന്നും അദിതി സിംഗ് പറഞ്ഞു. രാഹുൽ തനിക്കു സഹോദരതുല്യനാണെന്നും ഇത്തരം വാർത്തകൾ സമൂഹമാധ്യമങ്ങൾ വഴി പരന്നതിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു.അദിതിയുടെയും രാഹുലിന്‍റെയും ചിത്രങ്ങൾ ഉൾപ്പെടെയാണ് അഭ്യൂഹങ്ങൾ പരന്നത്.ഇരുവരും തമ്മിലുള്ള വിവാഹം മേയ് മാസത്തിൽ തന്നെ നടക്കുമെന്നായിരുന്നു പ്രചാരണം. അദിതി പ്രിയങ്ക ഗാന്ധിയുടെ സുഹൃത്താണെന്നുള്ളതും അഭ്യൂഹങ്ങളുടെ വ്യാപ്തി കൂട്ടി. സോണിയ ഗാന്ധിയുടെ ഒപ്പം അദിതി ഇരിക്കുന്ന ചിത്രങ്ങൾ കൂടി പ്രചരിച്ചതോടെ പലരും വിശ്വസിച്ചു.
ഗാന്ധി കുടുംബവും തന്‍റെ കുടുംബവുമായുള്ള ബന്ധം പതിറ്റാണ്ടുകളായുള്ളതാണെന്നും അടുത്തയിടെ സോണിയ ഗാന്ധിയെ കണ്ടപ്പോൾ എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്നും അദിതി വ്യക്തമാക്കി.ഇരുവരുടേയും വിവാഹം സംബന്ധിച്ച അഭ്യുഹം ആദ്യം ഉടലെടുക്കുന്നത് റായ്ബറേലിയിലെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ്. ഇരുവരുടേയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം ചിലര്‍ രാഹുല്‍ ഗാന്ധിയ്ക്ക് ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്. പച്ചസാരിയുടുത്ത് അദിതിയും രാഹുല്‍ ഗാന്ധിയുമുള്ള ഫോട്ടോയാണ് ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള വ്യക്തികള്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരോ സിംഗ് കുടുംബത്തില്‍ നിന്നുള്ളവരോ അല്ല.
അദിതിയുടെയും രാഹുലിന്‍റെയും ചിത്രങ്ങൾ ഉൾപ്പെടെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഇരുവരും തമ്മിലുള്ള വിവാഹം മേയ് മാസത്തിൽ തന്നെ നടക്കുമെന്നായിരുന്നു വാർത്തകൾ. അദിതി പ്രിയങ്ക ഗാന്ധിയുടെ സുഹൃത്താണെന്നുള്ളതും അഭ്യൂഹങ്ങളുടെ വ്യാപ്തി കൂട്ടി. ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ സോണിയാ ഗാന്ധിക്കൊപ്പം പച്ചസാരിയുടുത്ത് അദിതി ഇരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം പ്രചരിച്ചത്. 31 കാരിയായ അദിതി രാഹുലിന്റെ സഹോദരി പ്രിയങ്ക വദ്രയുടെ അടുത്ത സുഹൃത്തായാണ് അറിയപ്പെടുന്നത്. ഇതും ഗോസിപ്പുകള്‍ സജീവമാകുന്നതിന് കാരണമായി.
വാര്‍ത്തകള്‍ നിഷേധിച്ച അദിതി സിംഗ് രാഹുല്‍ ഗാന്ധി എനിക്ക് ‘രാഖി സഹോദരനാണെന്ന്’ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി തനിക്ക് ജേഷ്ട സഹോദരനെപോലെയാണ്. ഇത്തരം അഭ്യഹങ്ങളും വാര്‍ത്തകളും വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ താന്‍ ദുഖിതയാണെന്നും അദിതി ന്യൂസ് 18 വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വാട്സാപ് ഗ്രൂപ്പുകളില്‍ ഈ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതോടെയാണ് പരസ്യമായി അദിതി അതൃപ്തി അറിയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റായ്ബറേലിയിൽനിന്നു കന്നിയങ്കത്തിൽ അദിതി വിജയിച്ചത്. ഇരുപത്തൊന്പതു കാരിയായ അദിതി അമേരിക്കയിലെ ഡ്യൂക്ക് സർവകലാശാലയിൽനിന്ന് മാനേജ്മെൻറ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. ഇതേ മണ്ഡലത്തിൽനിന്ന് അഞ്ച് തവണ എംഎൽഎ ആയിട്ടുള്ള അഖിലേഷ് സിംഗിന്‍റെ മകളാണ് അദിതി.