സന്തോഷ് മാധവന്റെ ഭൂമി കുംഭകോണം; അടൂര്‍ പ്രകാശിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കം തിരിച്ചടിയായി

കൊച്ചി: അടൂര്‍ പ്രകാശിനെതിരെയുള്ള വിജിലന്‍സ് കോടതി അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന അടൂര്‍ പ്രകാശിന്റെ ആവശ്യം കോടതി നിരസിച്ചു. വിവാദ ഭൂമി ഇടപാട് കേസില്‍ ദ്രുത പരിശോധനയ്ക്ക് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വീട് ഇല്ലാത്തവന് അഞ്ച് സെന്റ് ഭൂമി നികത്താന്‍ അനുവദിക്കാത്ത സര്‍ക്കാരാണ് ഹൈടെക്ക് കമ്പനിക്ക് നിലം നികത്താന്‍ അനുമതി നല്‍കിയത്. വിവാദ ഉത്തരവ് പിന്‍വലിച്ചു കൊണ്ട് മാത്രം ആരോപണങ്ങള്‍ ഇല്ലാതാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണം. അന്വേഷണ പുരോഗതി കോടതിയെ അറിയിക്കുകയും വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂമി ദാനത്തിന്റെ പേരില്‍ കോന്നി സീറ്റ് അടൂര്‍ പ്രകാശിന് നിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ചരടുവലികള്‍ നടത്തുന്നുണ്ട്. ഇതില്‍ നിന്ന് തലയൂരാനാണ് ഹൈക്കോടതിയെ അടൂര്‍ പ്രകാശ് സമീപിച്ചത്. അതും തിരിച്ചടിയായി.

ഭൂമി നല്‍കാന്‍ ഉത്തരവ് ഇറക്കിയെങ്കിലും പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് സര്‍ക്കാര്‍ പിന്‍വലിച്ചതായി മന്ത്രി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് പിന്‍വലിച്ച ശേഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ഈ വാദങ്ങളെല്ലാം തള്ളിയാണ് ത്വരിത പരിശോധന തുടരാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. മന്ത്രിയെ കൂടാതെ റവന്യൂ വകുപ്പ് അഡിഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് ത്വരിതാന്വേഷണം. ഏപ്രില്‍ 25നകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം പുത്തന്‍വേലിക്കരയില്‍ 95.44 ഏക്കറും തൃശൂര്‍ ജില്ലയില്‍ 32.41 ഏക്കറും ഭൂസംരക്ഷണ നിയമത്തില്‍ ഇളവു നല്‍കി ബംഗളുരു ആസ്ഥാനമായ ആര്‍.എം.ഇസഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയതാണ് വിവാദത്തിന് കാരണം. മിച്ചഭൂമിയായി നേരത്തെ ഏറ്റെടുത്ത വയല്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ എന്നാ പേരില്‍ തിരികെ നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,റ വന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ വപ്പുക്കു അഡിഷണല്‍ ചിഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സ്ഥലം ഉടമ സന്തോഷ് മാധവന്‍, ഐ ടി കമ്പനിയായി പറഞ്ഞിട്ടുള്ള ആര്‍.എം.ഇസഡ്. ഇക്കോ വേള്‍ഡ് ഇന്‍ഫ്രാ സ്ട്രക് ച്ചു ര്‍ ലിമിറ്റഡ് എം.ഡി ബി.എം ജയശങ്കര്‍ എന്നിവരെ ഒന്ന് മുതല്‍ അഞ്ചുവരെ പ്രതികള്‍ ആകിയാണ് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി. ഇതില്‍ മുഖ്യമന്ത്രിയെ കോടതി ഒഴിവാക്കി. എന്നാല്‍ കേസ് അന്വേഷണ ഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ തെളിവ് കിട്ടിയാല്‍ അത് പരിഗണിക്കണമെന്നും വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടറോടാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷ് മാധവന്റെ ഉടമസ്ഥതയിലുള്ള ആദര്‍ശ് പ്രൈം പ്രൊജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നാ കമ്പനി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കര്‍ നിലവും, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മടത്തും പാടി വില്ലേജില്‍ 32.41 ഏക്കര്‍ നില വും 2006ല്‍ വാങ്ങിയിരുന്നു. ഈ ഭൂമി 1964 ലെ കേരളം ഭൂ പരിഷ്‌കരണ നിയമത്തിലെ 81(3) വകുപ്പ് പ്രകാരം സര്‍ക്കാര്‍ മിച്ച ഭൂമിയായി 2009 ജനുവരി യില്‍ ഏറ്റെടുത്തു. ഇതിനെതിരെ സന്തോഷ് മാധവന്റെ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ഈ ഭൂമി ഹൈ ടെക് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ സന്തോഷ് മാധവന് ബിനാമി ബന്ധമുള്ള സ്ഥാപനം അപേക്ഷ നല്‍കിയിരുന്നു.

ഇതേ തുടന്നു ഭൂ പരിഷ്‌കരണ നിയമത്തിലെ 81(3) വകുപ്പിനു ഇളവ് അനുവദിച്ചു കൊണ്ട് 2016 മാര്‍ച്ച് 2 നു സര്‍ക്കാര്‍ ഉത്തവരവിറക്കി. എന്നാല്‍ ഈ ഉത്തരവ് വിവാദം ആയതോടെ 2016 മാര്‍ച്ച് 23 നു ഇതേ ഉത്തരവ് പിന്‍വലിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി പ്രഖ്യാപനം നടത്തിയെന്നും ഗിരീഷ് കുമാര്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു

Top