
കൊച്ചി:സരിത എസ് നായര്‍ കേരളത്തില്‍ നിന്നും തന്റെ ബിസിനസ് തമിഴ്നാട്ടിലേക്ക് മാറ്റുന്നു. മധുരയിലെ ന്യൂ ഇറ എന്ന കമ്പനിയുടെ പ്രൊജക്ട് ഹെഡായാണ് സരിത ചുമതലയേറ്റിരിക്കുന്നത്.ന്യൂ ഇറ കമ്പനിയുടെ മാര്‍ക്കറ്റിങ് ജോലിയില്‍ നില്‍ക്കുമ്പോഴാണ് താന്‍ കേസില്‍ പെട്ടുപോയതെന്നും പുതിയ ജോലിയില്‍ സാങ്കേതിക മേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും സരിത പറഞ്ഞു.തമിഴ്നാട്ടില്‍ ഏകജാലക സംവിധാനമാണ് പദ്ധതികള്ക്കുളളതെന്നും കേരളത്തില്‍ വ്യവസായം നടത്തിയതിലും എളുപ്പമാണ് അവിടെയെന്നും സരിത അഭിപ്രായപ്പെട്ടു.
Also Read :സെക്സ് ടോയ് ഉപയോഗിക്കുമ്പോള്‍ ആ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും!
അതേസമയം സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സരിത എസ്. നായർക്ക് വേണ്ടി ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ ഹാജരാകും. തന്റെ ഭാഗം അവതരിപ്പിക്കാന്‍ അനുയോജ്യനായ അഭിഭാഷകൻ എന്ന നിലക്കാണ് കേസ് ആളൂരിനെ ഏൽപിക്കുന്നതെന്ന് സരിത ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.കേസുകളെല്ലാം വിചാരണവേളയിലാണ്.
പെരുമ്പാവൂര്‍ കേസ് ഏകദേശം അവസാനഘട്ടത്തിലും. ചില കേസുകളിൽ അടിയന്തരമായി എടുക്കേണ്ട ചില നടപടികൾ അഭിഭാഷകനെ അറിയിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു.സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ട് കേസുകളെല്ലാം ഇപ്പോള്‍ വിചാരണയിലാണ്. പെരുമ്പാവൂര്‍ കേസ് അവസാനഘട്ടത്തിലെത്തിയെന്നും അടിയന്തരമായി എടുക്കേണ്ട ചില നടപടികളും ആളൂരിനെ അറിയിച്ചിട്ടുണ്ടെന്നും സരിത വ്യക്തമാക്കി.
തമിഴ്നാട്ടിലെ മധുരയിൽ ന്യൂ ഇറ എന്ന സോളാര്‍ കമ്പനിയുടെ പ്രൊജക്ട് മേധാവിയായാണ് നിലവിൽ സരിത പ്രവർത്തിക്കുന്നത്. രണ്ട് മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പവര്‍ പദ്ധതിയുടെ സാങ്കേതികമേഖലയുടെ ചുമതലയാണ് സരിതക്കുള്ളത്.പദ്ധതികള്‍ക്കായി ഏകജാലക സംവിധാനമാണ് തമിഴ്നാട്ടിലുള്ളതെന്നും അതിനാല്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോൾ വ്യവസായം നടത്താൻ എളുപ്പമാണെന്നും സരിത കൂട്ടിച്ചേർത്തു.