കൊച്ചി :ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ രാംകുമാർ കേസ് ഏറ്റെടുത്തതിന്‍റെ ഞെട്ടലിൽ നിന്നും അന്വേഷണ സംഘവും മുക്തരായിട്ടില്ല. മണിക്കൂറിന് കാശ് വാങ്ങുന്ന കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ക്രിമിനൽ അഭിഭാഷകരിൽ ഒരാളാണ് അഡ്വ. രാംകുമാർ.ഒരു സിറ്റിങ്ങിന് ഒരു ലക്ഷം എന്നതാണ് രാംകുമാറിന്‍റെ കണക്കെന്ന് കൊച്ചിയിലെ അഭിഭാഷക വൃത്തങ്ങളിൽ നിന്നും സൂചന ലഭിക്കുന്നുണ്ട്. അതെ സമയം ദിലീപ് കേസിൽ ഇത് ഇരട്ടിയാണെന്നും അണിയറയിൽ സംസാരമുണ്ട്. കേസിൽ ദിലീപിനെതിരെ പൊലീസ് ഇത്രയധികം തെളിവുകൾ കണ്ടെത്തിയതിനാലും സെലിബ്രിറ്റി കേസ് ആയതിനാലുമാണ് പ്രതിഫലം ഇരട്ടിയാക്കിയതെന്നും സംസാരമുണ്ട്.
അറസ്റ്റിലാകുന്നതിന് മുമ്പെ അഡ്വ. രാംകുമാറുമായി ദിലീപ് ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ 24ന് നടന്ന ആദ്യ ചോദ്യം ചെയ്യലോടെ തന്നെ അറസ്റ്റ് താരം ഉറപ്പിച്ചിരുന്നു. ഇതിനു പിന്നാലെ അതീവ രഹസ്യമായി കൊച്ചിയിലെത്തിയ താരം രാംകുമാറുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിനു പിന്നാലെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാകുന്നത്.
പോലീസ് വിചാരിച്ചാൽ 19 അല്ല 190 തെളിവുകൾ ദിലീപിനെതിരെ ഉണ്ടാക്കാൻ സാധിക്കും. തെളിവുകൾ 19 ആക്കി പരിമിതപ്പെടുത്തി എന്നതിൽ താൻ അത്ഭുതപ്പെടുന്നു. ദിലീപിനെതിരായി പോലീസ് ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതാണ്. തെളിവില്ലാത്ത കേസിൽ ഒരാളെ ശിക്ഷിക്കണമെങ്കിൽ നേരായ മാർഗ്ഗത്തിലൂടെ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.അതെ സമയം കേസിന്റെ പുരോഗതിയിൽ വിചാരണ സമയത്തോ അതിന് ഉ മുൻപ് കുറ്റപത്രം ,എഫ് ഐ ആർ റദ്ദാക്കൽ ഹർജികൾ കൊടുക്കാൻ സാധ്യതയും ഉണ്ട്. അതിനായി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ എത്തും എന്നും സൂചനയുണ്ട്.