തെളിവൊന്നുമില്ലെന്ന് രാമന്‍പിള്ള ;ദിലീപിന് ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

കൊച്ചി :നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കും. മുതിര്‍ന്ന അഭിഭാഷകനായ ബി.രാമന്‍പിളള വഴിയാണ് ദിലീപ് ജാമ്യത്തിനായി വീണ്ടും ശ്രമിക്കുന്നത്. കേസ് ബലപ്പെടുത്തുന്ന തെളിവൊന്നുമില്ലെന്ന് രാമന്‍പിള്ള വക്കീലിന്റെയും വിലയിരുത്തല്‍ എന്നറിയുന്നു.എന്നാൽ പോലീസിന്റെ നീക്കം ദിലീപ് പുറത്തിറങ്ങുന്നതു തടയാന്‍ നാദിര്‍ഷയെയും അപ്പുണ്ണിയെയും കാവ്യയെയും അറസ്റ്റു ചെയ്‌തേക്കാം .പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പ്രകാരം ഗൂഢാലോചനയെക്കുറിച്ച് അറിവുള്ളയാളാണ് അറസ്റ്റിലാകാന്‍ പോകുന്ന പുരുഷനെന്നാണ് സൂചന. സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയാണ് ഇതെന്നാണ് സൂചന. അപ്പുണ്ണി, നാദിര്‍ഷാ എന്നിവരും പൊലീസ് നിരീക്ഷണത്തിലാണ്. കേസില്‍ മാഡമുണ്ടെന്ന് പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാവ്യമാധവനും സംശയ നിഴലിലാകുന്നത്

നേരത്തെ അഭിഭാഷകനായ രാംകുമാര്‍ വഴിയാണ് ദിലീപ് മജിസ്‌ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും ജാമ്യത്തിനായി സമീപിച്ചത്. ഇരുകോടതികളും ജാമ്യം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അഭിഭാഷകന്‍ വഴി വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ മുദ്രവെച്ച കവറില്‍ കേസ് ഡയറി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ ദിലീപിന്റെ മാനെജര്‍ ഒളിവിലാണെന്നും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു അന്വേഷണ സംഘം ജാമ്യം അനുവദിക്കുന്നതിനെതിരെ കോടതിയെ അറിയിച്ചത്.മാനെജര്‍ അപ്പുണ്ണി കഴിഞ്ഞയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. കൂടാതെ അറസ്റ്റിലായ അഭിഭാഷകര്‍ മൊബൈല്‍ ഫോണ്‍ സംബന്ധിച്ചുളള മറുപടിയും കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അഭിഭാഷകന്‍ വഴിയുളള ദിലീപിന്റെ നീക്കം.ADV RAMANPILLA D
അതേസമയം ദിലീപ് മുഖ്യ പ്രതി സുനിയുടെ ഒത്തു തീർപ്പിന് ശ്രമം തുടങ്ങി.ദിലീപ് സുനിയുമായി ഒത്തുതീര്‍പ്പിന് കളമൊരുങ്ങുന്നുവെന്ന് പൊലീസിനും സൂചന ലഭിച്ചു. കേസില്‍ അറസ്റ്റിലായിരിക്കുന്ന ദിലീപിന്റെ അടുപ്പക്കാരാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസ് കോടതിയില്‍ എത്തുന്നതോടെ മൊഴിമാറ്റം അടക്കമുള്ള കാര്യങ്ങള്‍ക്ക് തയാറാകാനാണ് സുനിക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നത്. അങ്ങനെ വന്നാല്‍ കേസ് ദുര്‍ബലമാകുമെന്നും ശിക്ഷയില്‍ നിന്നും ഒഴിവാകാമെന്നും ദിലീപുമായി ബന്ധപ്പെട്ടവര്‍ കണക്കുകൂട്ടുന്നുണ്ട്. ഒത്തുതീര്‍പ്പിന് കളമൊരുങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് സുനി തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് സമ്മര്‍ദ്ദതന്ത്രത്തിലൂടെ ഉദ്ദേശിക്കുന്ന കാര്യം നേടിയെടുക്കുകയാണ് സുനിയുടെ ലക്ഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാഡം ആരാണെന്ന് അറസ്റ്റിലായ വിഐപി 16നു മുമ്പ് പോലീസിനോടു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് സുനി ഭീഷണി ഒത്തുതീര്‍പ്പിലൂടെ നേട്ടമുണ്ടാക്കിയെടുക്കാനുള്ള തന്ത്രമായാണ് പൊലീസ് വിലയിരുത്തുന്നത്. അന്വേഷണം ബോധപൂര്‍വം വഴിതിരിച്ചുവിടാനുള്ള സുനിയുടെ തന്ത്രമാണിതെന്ന് പൊലീസ് കരുതുന്നു. ദിലീപിന്റെ അറസ്റ്റിന് ശേഷം ഭാര്യ കാവ്യാമാധവനെയും ഭാര്യാമാതാവ് ശ്യാമളയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

Top