റാം നാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി…

ന്യൂഡൽഹി: ദലിത് വിഭാഗക്കാരനും ബിഹാർ സ്വദേശിയുമായ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും. പാർലമെന്റ് മന്ദിരത്തിൽ നടന്ന വോട്ടെണ്ണലിൽ വിജയത്തിനാവശ്യമായ വോട്ടുമൂല്യം ഉറപ്പിച്ചതോടെയാണ് റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയാകുമെന്ന് ഉറപ്പായത്. ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാകും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ റാം നാഥ് ഇതുവരെ 65.56 ശതമാനം വോട്ട് നേടിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് മീരാ കുമാർ 34.35 ശതമാനം വോട്ടു സ്വന്തമാക്കിക്കഴിഞ്ഞു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ള നേതാക്കള്‍ രാംനാഥ് കോവിന്ദിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും ബിജെപിയുടെ അണികളും തടിച്ചു കൂട്ടിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നശേഷമേ അദ്ദേഹം മാധ്യമങ്ങളെ കാണുന്നുള്ളൂ എന്നാണ് വിവരം. പക്ഷേ ബിജെപിയുടേയും എന്‍ഡിഎയുടേയും പ്രമുഖ നേതാക്കള്‍ ഇതിനോടകം അദ്ദേഹത്തെ കണ്ട് അനുമോദനങ്ങള്‍ അറിയിച്ചു തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് ജന്മനാട്ടില്‍ ഇതിനോടകം ആഘോഷം ആരംഭിച്ചു കഴിഞ്ഞു.

ലോക്‌സഭ, രാജ്യസഭ, പതിനൊന്ന് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ രാംനാഥ് കോവിന്ദ് 4,79,585 വോട്ടുകളും മീരാ കുമാര്‍ 2,04,594 വോട്ടുകളും നേടിയിരുന്നു. കോവിന്ദിന് 2,74,991 വോട്ടുകളുടെ ലീഡ്. പാര്‍ലമെന്റിലെ ഇരുസഭകളില്‍ നിന്നുമായി കോവിന്ദ് 3,69,576 വോട്ടുകള്‍ നേടിയപ്പോള്‍ 1,59,300 വോട്ടുകളാണ് മീരാകുമാറിന് നേടാന്‍ സാധിച്ചത്. 522 എംപിമാര്‍ കോവിന്ദിന് ചെയ്തപ്പോള്‍ പാര്‍ലമെന്റിലെ 21 വോട്ടുകള്‍ അസാധുവായപ്പോള്‍ ഛത്തീസ്ഗണ്ഡില്‍ മൂന്നും ഗോവയില്‍ രണ്ടും വോട്ടുകള്‍ അസാധുവാക്കപ്പെട്ടു. ഗോവയിലും ഗുജറാത്തിലും വോട്ടുകള്‍ മറിഞ്ഞപ്പോള്‍ അത് എന്‍ഡിഎ സ്ഥാനാര്‍ഥിക്കാണ് ഗുണം ചെയ്തത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 776 എംപിമാരും 4120 എംഎൽഎമാരുമായിരുന്നു വോട്ടർമാർ. ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്തവണ – ഏകദേശം 99%. എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണ്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് എംഎൽഎമാരുടെ വോട്ടു മൂല്യം

Top