ഓണ്‍ലൈന്‍ പത്രങ്ങളെ കൊല്ലാന്‍ മുറവിളി കൂട്ടുന്നവരോട്… ഒരുത്തനെ കൊന്ന ചെകുത്താനെ വിശുദ്ധനാക്കി വര്‍ണ്ണിക്കേണ്ടതില്ല !

അഡ്വ വിന്‍സ് മാത്യു

ന്യൂഡല്‍ഹി: ഇപ്പോൾ ഏതാനും ചില പ്രതികരണങ്ങൾ കാണുന്നു ..ഓൺലൈൻ പത്രങ്ങൾ നിരോധിക്കണം എന്ന്. നവ മാധ്യമങ്ങളേ ജനം ഇരു കൈയ്യും നീട്ടി സ്വീകരിക്കുമ്പോൾ നെറ്റി ചുളിക്കുന്നത് അവരുടെ ചാട്ടവാറടി ഏല്ക്കുമ്പോൾ വേദനിക്കുന്നവരാണ്‌. ജനകീയ ശബ്ദം അല്ല നവ മാധ്യമങ്ങൾ അടച്ചു പൂട്ടണം എന്ന ശബ്ദത്തിനു പിന്നിൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്താണ്‌ ഓൺലൈൻ പത്രങ്ങൾ ചെയ്യുന്നത്

പൊതുവേ കേരളത്തേ ആകമാനം ബാധിക്കുന്ന സോഷ്യൽ മീഡിയ ചർച്ചകളിൽ ആണ്‌ ഓൺലൈൻ പത്രങ്ങളുടെ സ്ഥാനം. ഒരോ സഭവത്തിലും വ്യവസ്ഥാപിത മാധ്യമങ്ങൾക്ക് വലിയ കമിറ്റ്മെറ്റുകൾ പരസ്യക്കാരോടും രാഷ്ട്രീയക്കാരോടും, മത, സാമ്പത്തിക ശക്തികളോടും ഉണ്ട്. എന്നാൽ ഇതൊന്നും ഓൺലൈൻ പത്രങ്ങൾക്ക് ഇല്ല. ( രാഷ്ട്രീയക്കാരുടേയും, മതക്കാരുടേയും ഓൺലൈനുകൾ ഉണ്ട്. അത് സ്വഭാവികം, അത് തിരിച്ചറിയാനും എളുപ്പമാണ്‌)

കേരളത്തിൽ ഒരു സംഭവം ഉണ്ടാകുന്നു. അതിൽ ലഭ്യമാകുന്ന വിവരം ഇപ്പോൾ ആർക്കും മറക്കാൻ പറ്റില്ല. ഓൺലൈൻ പത്രങ്ങൾ അനുവദിക്കില്ല. ഓൺലൈൻ പത്രങ്ങൾ ബ്രേക്ക് ചെയ്യുന്ന വർത്തകൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലേ പല ക്രൈമുകളും, കൊലപാതകങ്ങളും, മത നേതാക്കളുടെ കുറ്റകൃത്യങ്ങളും പുറം ലോകം കാണില്ലായിരുന്നു. ഇത് വായിക്കുന്ന വായനക്കാർ ഒന്ന് മാത്രം ആലോചിക്കുക. സിസ്റ്റർ അഭയ കൊലപ്പെട്ടത് ഈ കാലത്തായിരുന്നുവെങ്കിൽ ആ കേസിന്റെ ഗതി എന്താകുമായിരുന്നു. അന്ന് പത്ര രാജാക്കളായി നിന്ന മനോരമ, മാതൃഭൂമി, ദീപിക, തുടങ്ങി എല്ലാ പത്രങ്ങളും വാർത്തകൾ ദുരൂഹതകൾ പൂർണ്ണമായി മറച്ച് പ്രസിദ്ധീകരിച്ചു. online-4കേസിൽ പകൽ പോലെ അട്ടിമറികൾ നടന്നപ്പോൾ അവരുടെ എഴുത്ത് ഉപകരണങ്ങൾ ചലിച്ചില്ല. എന്നാൽ ഇന്നിതാ..എത്ര കൊലപാതകങ്ങൾ, മത നേതാക്കളുടെ, രാഷ്ട്രീയക്കാരുടെ ലൈംഗീക കുറ്റകൃത്യങ്ങൾ..എല്ലാം മറയില്ലാതെ പുറത്താകുന്നു. ആരാണിത് ചെയ്യുന്നത്?..ഓൺലൈൻ പത്രങ്ങൾ ഇടുന്ന ഇരകളുടെ വേദനകൾ സമൂഹം ചർച്ച ചെയ്യുന്നു. ഇന്നിതാ ഇവിടെ കോടാനുകോടികൾ മൂലധനം വാർത്താ ലോകത്ത് നിക്ഷേപിച്ച വൻ മാധ്യമങ്ങൾക്ക് ഒരു വാർത്തയും റിസർവ്വ് ആക്കാൻ ആകുന്നില്ല. ഒതുക്കാനും മുക്കാനും ആകുന്നില്ല. ആർക്കും വാർത്താ ലോകത്ത് രഹസ്യം സൂക്ഷിക്കാൻ ആകുന്നില്ല. സത്യം മൂടിവയ്ക്കാനല്ല. അത് ഇപ്പോൾ നടക്കുകയാണ്‌.

പല സംഭവ വികാസങ്ങളിലും ഓൺലൈൻ പത്രങ്ങൾ പുറത്തുവിടുന്ന പോലീസിലെ ഇരയുടെ മൊഴി കേട്ട് വായനക്കാർ പോലും ഞെട്ടുന്നു, കുറ്റകൃത്യത്തിന്റെ ഭീകരത കേട്ട് ജനം അമ്പരക്കുന്നു. അപ്പോൾ മഞ്ഞ എന്ന വിളിപേർ ഓൺലൈൻ പത്രങ്ങൾക്ക് ജനം ചാർത്തി നല്കി അവിശ്വസിക്കും. എന്നാൽ ഇതെല്ലാം സത്യമെന്ന് ഭാവന കേസിലും, മിഷേൽ കേസിലും, ഒക്കെ പിന്നീട് വ്യക്തമായി. ജിഷ കേസിൽ അന്ന് തന്നെ ഓൺലൈൻ പത്രങ്ങൾ പ്രചരിപ്പിച്ച സംശയങ്ങൾ ഇന്നും നില്ക്കുകയല്ലേ?.

കുറ്റകൃത്യം ആയാലും, ലൈംഗീക ക്രൂരതകൾ ആയാലും, അനാശാസ്യം ആയാലും അത് പുറത്തുവരണം. അത് മലയാളി ചുമ്മാ മേനി പറഞ്ഞ് ഞെളിയുന്ന ധീര… ധീരം… സംസ്കാരത്തിന്റെ ഭിത്തിയിൽ കെട്ടി തൂക്കിയിട്ട് കൊല്ലാനല്ല.അവിടെ സാമ്പത്തിക, പരസ്യ , സാമുദായിക കമിറ്റ് മെറ്റുകൾ ഇല്ലാത്ത ഓൺലൈൻ പത്രങ്ങൾ മിന്നി നിറഞ്ഞു നില്ല്കും. വാർത്തകൾ വൈറലായി ഒഴുകും. ജനം വാർത്തകൾ ഏറ്റെടുക്കും…പരമ്പരാഗത മാധ്യമങ്ങളും രാഷ്ട്രീയ..മതക്കാരുടെ കള്ള നാണയങ്ങളായ ഓൺലൈനുകൾ അപ്പോൽ ഈച്ച ആട്ടിയിരിക്കും. അതേ കേരളത്തിലേ പല വൻ സംഭവങ്ങളും ഇപ്പോൾ നയിക്കുന്നത് വായനക്കാരും ജനവുമാണ്‌.
എല്ലാ കുറ്റകൃത്യവും, അതിന്റെ ഭീകരതകളും, ഇരകളുടെ വേദനും, കുറ്റവാളിയുടെ മുഖവും എഡിറ്റ് ചെയ്യാതെ പുറം ലോകം അറിയട്ടേ..അറിയണം..അതിനേ കത്രിക വയ്ക്കാതെ തുറന്ന് വിടുമ്പോൾ മഞ്ഞ ..മഞ്ഞ പത്രം എന്ന വിളികൾ നമ്മൾ പഠിച്ച പരമപരാഗത മനോരമ, മാതൃഭൂമി വായന കളരിയിൽ നിന്നും പുറത്തുവന്നവരിൽ നിന്നാണ്‌. ഒരു വാർത്തയിലേ സത്യമായ വസ്തുതകളേ കൊന്ന്… ഒളിപ്പിച്ച്… എഡിറ്റ് ചെയ്ത് കുറ്റവാളിക്ക് വേദനയും, മാനഹാനിയും അയാളുടെ പാർട്ടിക്കും, മതത്തിനും നാണക്കേട് വരാതെയും പ്രസിദ്ധീകരിക്കാം എന്ന് മലയാള പത്രപ്രവർത്തനത്തിൽ ഗവേഷണം നടത്തിയവരാണ്‌ മനോരമ, മാതൃഭൂമി തുടങ്ങിയവർ. ആ കളരിയിൽ പത്രവായ പഠിച്ചിറങ്ങിയ മലയാളികൾക്ക് ഇപ്പോഴത്തേ ഓൺലൈൻ മാധ്യമ ശൈലി പെട്ടെന്ന് ഉൾക്കൊള്ളാനാകില്ല.

മലയാളികൾക്ക് ഒരു ശീലമുണ്ട്. എല്ലാം അറിയണം. ഗോപ്യമായ കുറ്റകൃത്യങ്ങൾ മനസിലാക്കണം. തുറന്ന കാണണം. എന്നിട്ട് മൂക്കത്ത് കൈവയ്ച്ച് ഇത്ര അങ്ങ് എഴുതേണ്ടായിരുന്നു എന്ന് കമന്റും.സ്റ്റാന്റേഡ് പോയി എന്നു പറയും. ഒരുത്തനേ കൊന്ന ചെകുത്താനേ വർണ്ണിക്കുന്നത് നരക പിശാചിനേപോലെ തന്നയാകണം. ബലാൽസംഗം ചെയ്തവരേ തുറന്നുകാണിക്കുന്നത് അറപുളവാക്കുന്ന വിധം ആകണം. എന്തിന്‌ ഇതെഴുതുപോൾ കൈവിറക്കണം..ആരേ ഭയക്കണം?…ആ കാലമാണ്‌ ഓൺലൈൻ പത്രങ്ങൾ സമാനിക്കുന്നത്. ഒന്നോർക്കുക. കാസർകോട് ആഴ്ച്ചകൾക്ക് മുമ്പ് കലാപം ഉണ്ടായി. മദ്രസ അദ്ധ്യാപകൻ കൊലപ്പെട്ടപ്പോൾ…ആ കൊലയുടെ രഹസ്യങ്ങൾ പ്രതികളുടെ പേരുകൾ പോലും പ്രസിദ്ധീകരിക്കാൻ പത്രങ്ങൾ മടിച്ചു. അവിടെ നടന്ന അക്രമം പോലും റിപോർട്ട് ചെയ്തില്ല. പുറം ലോകം പോയിട്ട് കാസർകോട് കാർ വരെ അതെല്ലാം അറിയുന്നത് ഓൺലൈൻ പത്രം വഴിയായിരുന്നു.online-3

ഗുജറാത്ത് കലാപം ഉണ്ടായപ്പോൾ എല്ലാവർക്കും അവിടെ നടക്കുന്നത് എന്തെന്ന് അറിയണം. ഒരു പത്രത്തിലും ചാനലിലും വാർത്തയില്ല. ജനം വിദേശ ചാനലുകളായ ബിബിസിക്കും, സി.എൻ.എൻ ഒക്കെ മുന്നിൽ പോയി കുത്തിയിരുന്ന് എല്ലാം കണ്ടു. അവർ മറയില്ലാതെ കലാപത്തിന്റെ ഭീകരത പകർത്തി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു.

തെറ്റുകൾ, കുറ്റകൃത്യം, ഗൂഢാലോചനകൾ, സമൂഹത്തേ നശിപ്പിക്കാനിടയുള്ള കാര്യങ്ങൾ ഒന്നും ഒളിപ്പിക്കാനുള്ളതല്ല.അത് എഡിറ്റ് ചെയ്യാനും മുറിച്ച് മാറ്റാനും മാധ്യമ സ്ഥാപനത്തിന്റെ രാഷ്ട്രീയവും മതവും കുത്തി നിറക്കാനും ഉള്ളതല്ല
അത് ഈ കാലത്ത് മറക്കാനാകില്ല. ഈ കാലം കഴിഞ്ഞു. മറയില്ലാതെ എഡിറ്റിങ്ങ് ഇല്ലാതെ പലതും പുറത്തുവരുമ്പോൾ ജനം പരമ്പരാഗത ശൈലി തുടരുന്ന മാധ്യമങ്ങളുമായി ഓൺലൈൻ പത്രങ്ങളേ കണക്കരുത്.

ഓൺലൈൻ പത്രങ്ങളേ നിരോധിക്കണം എന്ന് ചിലർ പറയുന്നു. നിയമം മൂലം അടക്കി നിർത്തണം എന്നു പറയുന്നു. ഈ ശബ്ദം ചില അലോരസത്തിൽ നിന്നുമാണ്‌. ഓൺലൈനുകൾ നിരോധിച്ചാൽ ഈ നാട്ടിലേ അനേകായിരം കുറ്റകൃത്യങ്ങൾ കുഴിച്ചു മൂടും. പരമ്പരാഗത മാധ്യമങ്ങളും അവരുടെ സാമ്പത്തിക പിൻ ബലക്കാരും എല്ലാം മുക്കും. ആ പഴയ കാലത്തേക്ക് നമ്മൾ തിരിച്ചു പോകണോ?

തെറ്റായ വാർത്ത നല്കിയാൽ

എന്തിന്‌ ഓൺലൈൻ മാധ്യമങ്ങളേ ഭയക്കണം. തെറ്റുകൾ പറ്റാറുണ്ട്. തെറ്റുകൾ റിപോർട്ട് ചെയ്യാത്ത ഏത് മാധ്യമമാണ്‌ ലോകത്ത് ഉള്ളത്. തെറ്റുകൾ ധാരാളം ഉണ്ടാകും . തെറ്റ് 2 രീതിയിൽ വരും. ഒന്നാമത് ഇന്ന് നല്കുന്ന വിലയിരുത്തൽ, പെട്ടെന്ന് പുറത്തുവരുന്ന ഒരു വെളിപ്പെടുത്തൽ അത് വാർത്ത കൊടുക്കും. എന്നാൽ അതിന്റെ പൂർണ്ണമായ കാര്യങ്ങൾ വരുമ്പോഴേക്കും ദിവസങ്ങളോ മാസങ്ങളോ എടുക്കും. അപ്പോഴേക്കും ആദ്യം നല്കിയവ തെറ്റായിരിക്കും. എന്നാൽ അവസാന റിസൾട്ട് വന്നിട്ടേ വാർത്ത കൊടുക്കാവൂ എന്ന് പറയുനതിൽ കാര്യമില്ല. കാരണം ഓൺലൈൻ പത്രങ്ങൾ ലഭ്യമായ കൊടുക്കുന്നു. സ്വഭാവികമായും തെറ്റു വരാം. അപ്പോൾ ആയവ മാറ്റി നല്കുന്നു.ആദ്യ സത്യങ്ങൾ അറിയുന്ന സമയത്ത് ലോകത്ത് എത്തിച്ചില്ലേൽ അടുത്ത മണിക്കൂറിൽ ഇവിടുത്തേ രാഷ്ട്രീയ, മത, സാമ്പത്തിക ശക്തികൾ അത് കുഴിച്ചു മൂടും. പിന്നെ ആ സത്യം ലോകം അറിയാതെ പോകും. അതാണ്‌ നമ്മുടെ നാട്. ഒരിടത്തും കാണാത്ത ഇത്തരം പച്ചയായ സത്യങ്ങൾ ഓൺലൈനുകൾ ബ്രേക്ക് ചെയ്യും. അപ്പോൾ മഞ്ഞ എന്നാണ്‌ വിളിവരിക..സാരമില്ല…
ലോകം ലൈവായി കാണാൻ ഓൺലൈനുകൾ വഴി കഴിയും. എന്താണോ ഒരാൾ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഇടുന്നതും സമൂഹത്തേ അറിയുക്കുന്നതും അതു തന്നെയാണ്‌ ഓൺലൈനുകളും ചെയ്യുന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ വലിയ ഒരു പതിപ്പാണ്‌ ഓൺലൈനുകൾ. ലോകത്തേ ലൈവാക്കി..ഒരു സംഭവത്തിന്‌ പിന്നിലേ ക്യാമറകൾക്ക് ഒപ്പിയെടുക്കാൻ കഴിയാത്ത നിഗൂഢതകൾ തുറന്നടിച്ച് പുറത്തുവരുന്നു. ലൈവായ ലോകത്ത് ആദ്യം നല്കുന്ന സംഭവത്തിന്റെ അപ്ഡേറ്റുകൾ വീണ്ടും വരും. അപ്പോഴും ലൈവായി സംഭവം അവതരിപ്പിക്കുന്നു. ആദ്യം വരുന്ന വിവരങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ഒരു കേസിൽ പിന്നീട് പുറത്തുവരാറുണ്ട്. അത് വലരെ സ്വഭാവികമാണ്‌.

രണ്ടാമത്തേ തെറ്റ് മനപൂർവ്വം വാർത്ത തെറ്റായി പ്ലാൻ ചെയ്ത് കൊടുക്കുന്ന ഓൺലൈൻ ജേണലിസം. അത് കുറ്റകരമാണ്‌. ഇത് നിയന്ത്രിക്കാൻ ഓൺലൈൻ പത്രത്തേ നിരോധിക്കേണ്ട. ഈയിടെ മാധ്യമ പ്രവർത്തക സുനിതാ ദേവദാസ് ഓൺലൈൻ പത്രങ്ങളെ നിയമം മൂലം അമർച്ച ചെയ്യണം എന്ന രീതിയിൽ പോസ്റ്റിട്ടത് കണ്ടു. അത് അവർക്ക് സമീപകാലത്ത് ഉണ്ടായ ചില ദുരവസ്ഥയിൽ നിന്നും ആണെന്ന് തോന്നുന്നു. പല പോർട്ടലുകളും വിദേശത്താണ്‌, പലതിനും രജിസ്ട്രേഷൻ ഇല്ല, ഇന്ത്യൻ വിലാസം ഇല്ല..ഇതൊക്കെയാണ്‌ സുനിതയുടെ ആശങ്ക. ഓൺലൈൻ പത്രങ്ങൾക്ക് രജിസ്ട്രേഷന്റെ ആവശ്യം ഇല്ല. അതിന്റെ ഡൊമൈൻ രജിസ്റ്റ്ര് ചെയ്തിട്ടുണ്ട്. ആയതിൽ എല്ലാ വിവരവും ഉണ്ട്. ആരാണിത് നടത്തുന്നത് എന്നെല്ലാം ഏത് സൈറ്റിന്റെയും പ്രൈവസിയിൽ കടന്ന് സൈബർ പോലീസിന്‌ നിഷ്പ്രയാസം കണ്ടെത്താം. onlneഎല്ലാ വിവരങ്ങളും, ഇമെയിൽ വിലാസം, തപാൽ വിലാസം, ഫോൺ നമ്പർ എല്ലാം ലഭിക്കും. ആൾ വിദേശത്താണേലും സ്വദേശത്താണേലും രാജ്യത്തേ നിയമം ലംഘിച്ചാൽ ഏത് ഓൺലൈൻ പത്രത്തിനെതിരേയും ഈ നാട്ടിലേ ഏത് പോലീസ് സ്റ്റേഷനിലും പരാതി നല്കാം. കേസെടുത്ത് നടപടി ഉണ്ടാകും.പ്രതിയേ വിചാരണ ചെയ്ത് ശിക്ഷിക്കും, നഷ്ടം ഇടാക്കാൻ സാധിക്കും. ആ സൈറ്റിനേ നിരോധിക്കാൻ പോലീസിന്‌ റിപോർട്ട് നല്കാം. ഇത്തരത്തിൽ ഇന്ത്യയിൽ 2016 വരെ 8700 ഓളം സൈറ്റുകൾ നിരോധിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. പ്രതി വിദേശത്താണേൽ കേസെടുത്ത് അവിടുത്തേ പോലീസിന്‌ കൈമാറാം. ഇന്റർ പോളിനേ ഏല്പ്പിക്കാം. പ്രതിയേ വിമാനത്താവളത്തിൽ വയ്ച്ച് അറസ്റ്റ് ചെയ്യാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാം..ഇതൊന്നും നടന്നില്ലേൽ ഒരു അഭിഭാഷകൻ മുഖേന നേരിട്ട് കോടതിയേ സമീപിക്കാം. അതായത് ഒരു ഓൺലൈൻ സൈറ്റിനും ഇന്ത്യാ രാജ്യത്തേ ഒരു നിയമവും ലംഘിക്കാൻ ആകില്ല. ലംഘിച്ചാൽ രാജ്യ വ്യാപകമായി ആ സൈറ്റ് സർക്കാർ നിരോധിക്കും.പ്രതിയുള്ള രാജ്യത്തോ വാദി ഉള്ളിടത്തോ നടപടി തുടങ്ങാം. മാത്രമല്ല ലോകത്ത് എവിടെ ഇന്ത്യൻ പൗരനെതിരേ കുറ്റകൃതം നടന്നാലും ഇന്ത്യൻ കോടതിയിൽ ആയത് വിചാരണ ചെയ്യാം

ഓൺലൈനുകൾ ഏത് സമയത്തും ജനത്തിനൊപ്പം

ഓൺലൈനുകൾ ജനങ്ങൾക്കൊപ്പമാണ്‌ 24 മണിക്കൂറും. ഓരോ വാർത്തയിലും ആളുകൾക്ക് കമന്റ് ബോക്സിൽ അവരുടെ അഭിപ്രായങ്ങൾ പ്രസിദ്ധീകരിക്കാം. ആയത് വാർത്തക്കൊപ്പം ആ സമയത്ത് തന്നെ പബ്ലീഷ് ആകും. അവരുടെ ഫേസ്ബുക്ക് ലൈക്ക് പേരിൽ വൻ വിമർശനം നടത്താം. അതായത് അച്ചടി പത്രവും ചാനലുകാരും വാർത്തയിട്ടാൽ നമ്മൾക്ക് പ്രതികരിക്കാൻ വേദി ഫേസ്ബുക്കിൽ കയറി അവർക്കെതിരേ പോസ്റ്റിടണം. എന്നാൽ ഓൺലൈനുകൾ 24 മണിക്കൂറും ജനകീയ വിചാരണ നടക്കുന്നു. അത്രമാത്രം തുറസായ ഒരു ആവീഷ്കാരമാണിത്.
ഇനി ഇത്തിരി കടത്തി പറയാം.. ഓൺലൈൻ പത്രങ്ങൾ പൂട്ടാൻ ഇറങ്ങിയവരോട് ആ വെള്ളം അങ്ങ് വാങ്ങിവച്ചേരേ..ഓൺലൈൻ പത്രങ്ങൾക്ക് ട്രാപ്പ് വയ്ക്കാൻ നടക്കുന്നവർ മറ്റ് പലരുടേയും വാടക നാക്കാണ്‌. അല്ലെങ്കിൽ പ്രഫഷണലായി അസൂയപൂണ്ടവരാണ്‌

ഇതിനു പിന്നിൽ ഇവിടുത്തേ പരമ്പരാഗത മാധ്യമങ്ങളും അവരുടെ ഏജന്റുമാരും ആണ്‌ സജീവം. ഫേസ്ബുക്ക് ഇന്ത്യയിൽ നിരോധിക്കുമോ?..അത് നിരോധിച്ചാൽ പോലും ഓൺലൈൻ പത്രങ്ങൾ നിരോധിക്കാൻ ആകില്ല. നിങ്ങൾക്ക് നാളെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഇടാൻ നിരോധനം വന്നാൽ പോലും ഓൺലൈൻ പത്രങ്ങൾക്ക് നിരോധനം വരുത്താൻ ആകില്ല.അത്രമാത്രം ശക്തമായ നിയമപരമായ അടിത്തറയും സുരക്ഷയും ഓൺലൈനുകൾക്ക് ഉണ്ട്. ഇനി രജിസ്റ്റ്ട്രേഷൻ വേണം എന്നത്.online-5 ഞാൻ പ്രവാസി ശബ്ദം എന്ന പത്രം നടത്തുന്നു. ആയത് കേരളത്തിൽ രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതും ആയതിന്റെ കോർപറേറ്റ് ലൈസനും ഉണ്ട്. എന്നാൽ ശരിക്കും അതിന്റെ ആവശ്യം ഇല്ല. കാരണം ഇന്റർനെറ്റിലേ ഒരു വെബ്സൈറ്റ് ലോകത്തിലേ മുഴുവൻ രാജ്യത്തും രജിസ്റ്റർ ചെയ്യണം എങ്കിലേ അത് അവിടെ ലഭ്യമാക്കൂ എന്ന് ആരേലും പറയുമോ? ഒരു രാജ്യത്തേയും രജിസ്ട്രേഷൻ ആവശ്യമില്ല. ഡൊമൈൻ ആണ്‌ പ്രധാനം.അതാത് രാജ്യത്തേ നിയമങ്ങൾ അനുസരിക്കുന്നതിലാണ്‌ കാര്യം. ഏത് രാജ്യത്ത് വേണേലും ഏത് സൈറ്റും നിരോധിക്കാം. നടപടി എടുക്കാം. അതാത് രാജ്യങ്ങളുടെ അനുമതി ഉള്ളതിനാലാണ്‌ ഓരോ വെബ്സൈറ്റും ലഭ്യമാകുന്നത്. ഇനി നിയമന്ത്രണങ്ങൾ ഏർപെടുത്തിയാൽ അതിനെതിരേ ഏത് അറ്റം വരെയും പോയി പോരാടും. നിയന്ത്രണം വരുത്തുന്ന വ്യവസ്ഥകൾ വന്നാൽ അതിന്‌ ഒരു ആഴ്ച്ചത്തേ പോലും നിലനില്പ്പ് ഉണ്ടാകില്ല. പിന്നെ പല സൈറ്റുകളും ഡൊമൈനുകൾ വിദേശത്താണെന്ന് വിമർശനം. ശരിയാണ്‌. ഓൺലൈൻ പത്രങ്ങളുടെ മാത്രമല്ല, മനോരമ, മാതൃഭൂമി, ദി.ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങി രാജ്യത്തേ 95% വെബ്സൈറ്റുകളുടെ ഡൊമൈനുകളും ഇരിക്കുന്നത് അമെരിക്കയിലും യൂറോപ്പിലുമാണ്‌.
അഡ്വ വിൻസ് മാത്യു , ചെയർമാൻ ഇന്ത്യൻ ഓൺലൈൻ വെബ്സൈറ്റ് ആന്റ് ജേണലിസ്റ്റ് യൂണിയൻ ദേശീയ ചെയർമാൻ

Top