പള്‍സര്‍സുനിക്ക് ഗോവിന്ദ ചാമിയുടെ ആളൂര്‍ വക്കീല്‍ ഹാജരാകും; തന്നെ സുനിയുടെ സുഹൃത്തുക്കള്‍ സമീപിച്ചതായി ആളൂര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സുനിയ്ക്കായി പ്രമുഖ വക്കീല്‍ ബി.എ ആളൂര്‍ വരുന്നു. പള്‍സര്‍സുനിക്ക് വേണ്ടി ഹാജരാകാന്‍ ചിലര്‍ തന്നെ സമീപിച്ചെന്നും വക്കാലത്ത് കിട്ടിയാല്‍ നാളെ സുനിക്കായി കോടതിയില്‍ ഹാജരാകുമെന്നും ബി.ആളൂര്‍ മാത്രഭ്യൂമി ന്യൂസിനോട് പറഞ്ഞു.

കേരളത്തില്‍ വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെട്ട കേസുകളില്‍ പ്രതിഭാഗം വക്കീലായിരുന്നു അഡ്വക്കറ്റ് ബിഎ ആളൂര്‍. സൗമ്യക്കേസില്‍ ഗോവിന്ദച്ചാമിയുടെ വക്കീലായി എത്തിയ ആളൂര്‍ ഇയാളെ തൂക്കുമരത്തില്‍ നിന്ന് രക്ഷിച്ചിരുന്നു. പെരുമ്പാവൂര്‍ ജിഷകൊലക്കേസില്‍ മുഖ്യപ്രതി അമീറുല്‍ ഇസ്ലമിനായി കോടതിയില്‍? വാധിക്കുന്നതും ആളൂര്‍ തന്നെയാണ്. കേസിന്റെ വിചാരണ നടപടികള്‍ കോടതിയില്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍. സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതി സരിത എസ് നായരുടെ പല കേസുകളിലും ബിഎ?? ആളൂര്‍ തന്നെയാണ് ഹാജരാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുനിക്ക് വേണ്ടി ആളൂരിനെ സമീപിച്ചത് സിനിമ മേഖലയില്‍ നിന്നുള്ളവരാണോ എന്ന് വ്യക്തമല്ല. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിച്ചത് അവരുടെ അഭിഭാഷകരുടെ നീക്കമായിരുന്നു സുനിക്ക് വേണ്ടി 2 അഭിഭാഷകരരായിരുന്നു അന്ന് കോടതിയില്‍ എത്തിയത്. ഈ അഭിഭാഷകരെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങാനുള്ള ശ്രമം നടത്തുന്നുണ്ട് എന്ന് പൊലീസിന് മനസ്സിലായത്.

Top