ഹൈക്കോടതി ഇടപെടലും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനും പുല്ലുവില; എറണാകുളത്ത് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കി

കൊച്ചി: എറണാകുളത്ത് കോടതിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി അഭിഭാഷകര്‍ എത്തിയത്. കോടതി മുറിക്കുളളില്‍ കടന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഒരുകൂട്ടം അഭിഭാഷകരാണ് രംഗത്ത് എത്തിയത്. പ്രമാദമായ ജിഷ കൊലക്കേസിന്റെ വിചാരണ ഇന്നുമുതല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചിരുന്നു.

ഇത് റിപ്പോര്‍ട്ട് ചെയ്യാനായി 12 മാധ്യമപ്രവര്‍ത്തകരാണ് ഇന്ന് കോടതിയില്‍ എത്തിയത്. അഭിഭാഷകര്‍ പ്രശ്നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പ്രശ്നം വഷളാകാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങണമെന്ന് ശിരസ്താര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വനിതകള്‍ അടക്കമുളള മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കിവിടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈക്കോടതി മുന്‍ ഗവ. പ്ലീഡര്‍ ധനേഷ് മഞ്ഞൂരാന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പൊലീസ് കേസ് മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ രണ്ടുമാസം മുമ്പ് പ്രശ്‌നം ആരംഭിച്ചത്. കോടതിയില്‍ മാധ്യമ വിലക്കില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് പറയുന്നുണ്ടെങ്കിലും കോടതിയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇതുവരെ ഉറപ്പായിട്ടില്ല. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ വ്യക്തത വരുത്തിയിരുന്നു. തുടര്‍ന്നും പഴയപടി തന്നെയാണ് കാര്യങ്ങള്‍

Top