സ്‌പോട്‌സ് ഡെസ്‌ക്
നാഗ്പൂർ: അഫ്ഗാനിസ്താൻ ട്വന്റി20 ലോകകപ്പിന്റെ സൂപ്പർടെന്നിൽ കടന്നു. സിംബാബ്‌വെയെ 59 റൺസിന് തോൽപിച്ചാണ് അഫ്ഗാൻ സൂപ്പർടെന്നിൽ കടന്നത്. 186 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെക്ക് നിശ്ചിത ഓവറിൽ 127 റൺസെടുക്കാനെ സാധിച്ചുള്ളു. 17 റൺസെടുത്ത് പുറത്താകാതെ നിന്ന പനിയങ്കരയും 15 റൺസെടുത്ത ചിഗുംബുരയും മാത്രമാണ് സിംബാബ്‌വെ നിരയിൽ ചെറുത്തുനിൽപ് പ്രകടമാക്കിയത്. റാഷിദ് ഖാൻ 3 വിക്കറ്റു വീഴ്ത്തി. മുഹമ്മദ് നബിയുടെ അർധസെഞ്ചുറി പ്രകടനവും മുഹമ്മദ് ഷഹ്‌സാദിന്റെയും സമിയുള്ളയുടെയും തകർപ്പൻ ബാറ്റിംഗുമാണ് അഫ്ഗാന് മികച്ച സ്‌കോർ സമ്മാനിച്ചത്.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്താന് ഓപ്പണർ ഷഹ്‌സാദ് മികച്ച തുടക്കമാണ് നൽകിയത്. ഷഹ്‌സാദ് 40 റൺസെടുത്തു. നൂർ അലിയും (10), അസ്ഗറും (0), ഗുൽബാദിനും (7) പരാജയപ്പെട്ടെങ്കിലും സമിയുള്ളയും മുഹമ്മദ് നബിയും ചേർന്ന് അഫ്ഗാനെ രക്ഷിച്ചു. സമിയുള്ള 43ഉം നബി 52ഉം റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെക്ക് തുടക്കം മുതൽ തകർച്ചയായിരുന്നു. ഓപ്പണർമാരായ സിബാന്ദ 13 റൺസിനും മസാകട്‌സ 11ഉം റൺസെടുത്തു പുറത്തായി. മുടുംബാമി (10), വില്യംസ് (13), സികന്ദർ റാസ (15) എന്നിവരും പരാജയമായിരുന്നു.