തൃശൂര്‍: കേരളം കടുത്ത കുടിവെള്ളക്ഷാമംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ കുടിവെള്ളം കുപ്പിയിലാക്കി കച്ചവടം ചെയ്യാന്‍ ഇടതുമുന്നണി നേതൃത്വം. തൃശൂര്‍ ജില്ലയിലെ തീരദേശമായ മതിലകം പഞ്ചായത്തിലാണ് ഇടതുമുന്നണി നേതൃത്വത്തില്‍ ഭരിക്കുന്ന സഹകരണ ബാങ്ക് കുപ്പിവെള്ള കച്ചവടവുമായി രംഗത്തെത്തിയിരിക്കുന്നത്.
കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന തിരദേശ മേഖലയില്‍ വെള്ളകച്ചവടത്തിന് ഇടതുപാര്‍ട്ടികള്‍ മുന്‍കയ്യെടുത്തത് ഏവരെയും ഞെട്ടിച്ചിരുന്നു. നാട്ടുകാരും നിരവധി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കുപ്പിവെള്ള കമ്പനിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ഇടതുമുന്നണി നേതാക്കള്‍.
സംസ്ഥാന സര്‍ക്കാര്‍ വരെ കുപ്പിവെള്ള കമ്പനികളെ നിയന്ത്രിക്കാന്‍ കടുത്ത നിയമങ്ങളും ദുരന്ത നിവാരണ നിയമങ്ങളും പ്രയോഗിക്കുന്നതിനിടയിലാണ് മതിലകത്ത് പാപ്പിനിവട്ടം സഹകരണ ബാങ്കിനു കീഴില്‍ കുപ്പിവെള്ള കമ്പനി ആരംഭിക്കുന്നത്. വേനലായാല്‍ കടുത്ത വരള്‍ച്ച നേരിടുന്ന ഈ പ്രദേശത്ത് വന്‍ കുഴല്‍പൈപ്പുകള്‍വഴി കുടിവെള്ളമൂറ്റാനാണ് ബാങ്ക് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കുത്തക കമ്പനികളെ നേരിടാനാണ് തങ്ങള്‍ കുപ്പിവെള്ള കച്ചവടം നടത്തുന്നതെന്നാണ്
ഇടതുമുന്നണി പാര്‍ട്ടി അണികളോട് വിശദീകരിക്കുന്നത്. കോടികളുടെ നിക്ഷേപമുള്ള എ ക്ലാസ് ബാങ്ക് ഇടതുമുന്നണിയാണ് വര്‍ഷങ്ങളായി ഭരിക്കുന്നത്. അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും സൗജന്യമായി ശുദ്ധജലം നല്‍കാനാണ് തങ്ങള്‍ ഈ പദ്ധതി തയ്യാറാക്കിയതെന്നാണ് ഇടതുമുന്നണി വിശദീകരിക്കുന്നത്. സിപിഎം അണികള്‍തിങ്ങിപാര്‍ക്കുന്ന പ്രദേശത്താണ് ഈ കുടിവെള്ള കമ്പനി ആരംഭിക്കുന്ന എന്നതും സിപിഎമ്മിന് കടുത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി സഹകരണ ബങ്ക് നടത്തുന്ന കുടിവെള്ള കച്ചവടം അനുവദിക്കില്ലെന്ന നിലപാടിലാണ് ഇടതുപക്ഷ യുവജന സംഘടനകള്‍. കുടിവെള്ളമൂറ്റിലിന് സംസ്ഥാന സര്‍ക്കാര്‍ ദുരന്ത നിവാരണ നിയമമനുസരിച്ച് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് കുപ്പിവെള്ള കച്ചവടത്തിനായി സിപിഎം പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്.