തിരുവനന്തപുരം :കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടനക്ക് മാനദണ്ഡവുമായി ഹൈക്കമാന്‍ഡ്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നാണ് നിര്‍ദേശം. ഡി.സി.സി പ്രസിഡന്‍റുമാരുടെ പ്രായം 60 വയസ് കഴിയരുത് എന്നതാണ് പ്രധാന നിര്‍ദേശം.60 വയസ് കഴിഞ്ഞവരെ ഡിസിസി അധ്യക്ഷന്മാരായി പരിഗണിക്കരുതെന്ന് പ്രധാന നിര്‍ദേശം.
പ്രവര്‍ത്തകര്‍ക്ക് ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തന മികവ് ഉണ്ടാകണം. രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യത ഉണ്ടാകണം എന്നിവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയത്തില്‍ അതീതമായ സ്വീകാര്യത നേതാക്കള്‍ക്ക് ഉണ്ടാകണം. പദവികളിലേക്ക് ഗ്രൂപ്പ് നോമിനികള്‍ പാടില്ളെന്നതാണ് മറ്റൊരു നിര്‍ദേശം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെ നിയന്ത്രിക്കാനാണ് ഹൈക്കമാന്‍ഡിന്‍റെ ശ്രമം. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പ്പിന് കടിഞ്ഞാണിടാനും ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുണ്ട്.ശനിയാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് നിര്‍ദേശങ്ങള്‍ അവതരിപ്പിക്കും.