കറിവേപ്പിലയിലും പച്ചക്കറികളിലും കൊടുംവിഷം; തീന്‍മേശകളില്‍ വിഷം വിളമ്പി മലയാളികള്‍

കൊച്ചി: കൊടും വിഷമാണ് നമ്മുടെ തീന്‍മേശകളിലെത്തുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും കറിവേപ്പിലപോലും സ്വന്തമായി നട്ടുവളര്‍ത്തി കഴിയ്ക്കാത്തവരാണ് നമ്മള്‍. ഇന്ന് മലയാളികള്‍ പച്ചക്കറിക്ക് ആശ്രയി്ക്കുന്നത് അന്യ സംസ്ഥാനങ്ങളെയാണ്. അതേസമയം അങ്ങനെ അതിര്‍ത്തി കടന്നെത്തുന്ന വസ്തുക്കള്‍ പലതും മായം കലര്‍ന്നതാണെന്നത് ഒരു വസ്തുത മാത്രമാണ്

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളില്‍ നിരോധിച്ച ഉഗ്രവിഷ കീടനാശിനിയുടെ അംശം വീണ്ടും കണ്ടെത്തിയിരിക്കുകയാണ്. കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും കഴിഞ്ഞ ജൂലായ് മുതല്‍ സപ്തംബര്‍ വരെ ശേഖരിച്ച് പരിശോധിച്ച പച്ചക്കറി സാമ്പിളിലാണ് പ്രൊഫെനഫോസ്, ട്രയസോഫോസ് എന്നീ കീടനാശിനികളുടെ അവശിഷ്ടം കണ്ടെത്തിയത്. നിരോധിച്ചതും ഉഗ്രവിഷം എന്ന വിഭാഗത്തില്‍ പെടുന്നതുമാണ് ഈ രണ്ട് കീടനാശിനികളും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവുമൊടുവിലത്തെ പരിശോധനാഫലം ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. മല്ലിയിലയുടെ രണ്ട് സാമ്പിളിലും കറിവേപ്പിലയുടെ ആറ് സാമ്പിളിലും ബീന്‍സ്, പച്ചമുളക്, കോവക്ക, പുതിനയില, മാമ്പഴം എന്നിവയുടെ ഓരോ സാമ്പിളിലും പ്രൊഫെനഫോസ് കണ്ടെത്തി. പച്ചമുളകിന്റെ ഒരു സാമ്പിളില്‍ ട്രയസോഫോസും കണ്ടു. കറിവേപ്പിലയില്‍ നിയന്ത്രിത വിഭാഗത്തില്‍ പെടുന്ന ക്ളോര്‍പൈറിഫോസ്, സൈപര്‍മെത്രിന്‍ എന്നിവയുടെ അവശിഷ്ടവുംകണ്ടു.fruits-and-vegetables

പച്ച കാപ്സിക്കത്തില്‍ ഡൈമത്തോയേറ്റിന്റെ സാന്നിധ്യം കണ്ടപ്പോള്‍ സെലറിയിലും പാലക്ക് ചീരയിലും ഫെന്‍വാലറേറ്റ് കണ്ടെത്തി. വിവിധ ജില്ലകളിലെ പച്ചക്കറിക്കടകള്‍, സൂപ്പര്‍ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറിച്ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചത്.

തിരുവനന്തപുരം, ആലപ്പുഴ നഗരങ്ങളിലെ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പുകളില്‍ നിന്നും ജൈവപച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നും ശേഖരിച്ച 31 ഇനം പച്ചക്കറികളുടെ സാമ്പിളില്‍ ഒന്നില്‍ പോലും വിഷാംശം കണ്ടില്ല. എന്നാല്‍, തിരുവനന്തപുരം ജില്ലയില്‍ 51 മുളകുപൊടിയുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 21 എണ്ണത്തിലും എത്തയോണ്‍ തുടങ്ങിയ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

Top