ഭൂനികുതി സ്വീകരിക്കുന്നതില്‍ തര്‍ക്കം ; കോഴിക്കോട്ട് കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ചു

കോഴിക്കോട് : കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ 57-കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചക്കിട്ടപ്പാറ സ്വദേശി ജോയി കാവില്‍പുരയിടത്തിലാണ് മരിച്ചത്. രാത്രി ഒമ്പതരയോടെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭൂനികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസ് അധികൃതരും കര്‍ഷകനായ ജോയിയും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ചെമ്പനോട വില്ലേജില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഭൂനികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഒാഫിസില്‍ നേരത്തെയും ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പ്രശ്നമുണ്ടായപ്പോള്‍ തോമസ്, വില്ലേജ് ഒാഫിസിനു മുന്നില്‍ കുടുംബത്തോടൊപ്പം നിരാഹാരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് നികുതി സ്വീകരിക്കുകയായിരുന്നു. കുടുംബത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട ചില അവകാശ പ്രശ്നങ്ങളാണ് നികുതി സ്വീകരിക്കാത്തതിന് പിന്നില്‍ എന്നാണ് അറിയുന്നത്. ഈ വര്‍ഷവും നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് കര്‍ഷകന്‍ വില്ലേജ് ഒാഫിസര്‍ക്ക് ആത്മഹത്യ കുറിപ്പ് നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top