ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ ആന്റണിയെ സി.ബി.ഐ. ചോദ്യം ചെയ്യും; കോണ്‍ഗ്രസ് കൂടുതല്‍ കുരുക്കിലേയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദര്‍ശ രാഷ്ട്രീയത്തിന്റെ മുഖമായ മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയും അഴമതികുരുക്കിലേക്കോ?ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ സി.ബി.ഐ, എ.കെ ആന്റണിയെ ചോദ്യം ചെയ്‌തേക്കുമെന്ന വാര്‍ത്തകളാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിയിക്കുന്നത്. രാഷ്ട്രീയ നിര്‍ദ്ദേശമനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് ത്യാഗി മൊഴി നല്‍കിയിരുന്നു.

 

അതിനാല്‍, അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണിക്ക് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് സി.ബി.ഐ കരുതുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ മുഖ്യതാരമായി അടുത്തി ദിവസങ്ങളില്‍ നിറഞ്ഞു നില്‍കേണ്ട് എകെ ആന്റണി അഴിമതി കുരുക്കിലേയ്ക്ക് നീങ്ങുന്നത് സംസ്ഥാനത്തെ യുഡിഎഫിനും പ്രതിസന്ധികള്‍ സൃഷ്ടിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ്.പി ത്യാഗിയെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായാണ് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയെയും ചോദ്യം ചെയ്യുക. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എ.കെ. ആന്റണിക്ക് ഇതു വരെ നോട്ടീസോ, സമണ്‍സോ നല്‍കിയിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നതിന്റെ സൂചനകള്‍ ലഭ്യമായതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഉന്നതനേതൃത്വം എ.കെ ആന്റണിയെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ പ്രചാരണപരിപാടികളിലായിരുന്ന ആന്റണി മൂന്നു ദിവസത്തെ പരിപാടികള്‍ റദ്ദു ചെയ്താണ് ഡല്‍ഹിക്കു പോകുന്നത്.

ഈ വിഷയത്തില്‍ തെളിവുകള്‍ സഹിതം ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളുടെയും, കോടതിയുടെ പരാമര്‍ശത്തിന്റെയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ക്ക് വിഷയത്തില്‍ പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ എ.കെ. ആന്റണി നല്‍കുന്ന മൊഴി പ്രതിപ്പട്ടിക തയ്യാറാക്കുന്നതില്‍ വരെ നിര്‍ണ്ണായകമാകുമെന്നു കരുതപ്പെടുന്നു.

സി.ബി. ഐ ചോദ്യം ചെയ്യുമ്പോള്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടെന്തെന്നും, പ്രതിരോധം തീര്‍ക്കുന്നതെങ്ങനെയെന്നും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും, ധാരണയിലെത്താനുമാണ് ആന്റണിയെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. രാവിലെ ഇതു സംബന്ധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അടക്കമുളളവര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു.

നാളെ പ്രതിരോധമന്ത്രി വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രേഖകള്‍ സഹിതമാകും അദ്ദേഹം പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ട ബാദ്ധ്യതയും കോണ്‍ഗ്രസ്സിനുണ്ടെന്നത് പാര്‍ട്ടിക്കുളളില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

Top