അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയില്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയത് 450 കോടി; രാഷ്ട്രീയ കുടുംബത്തിന് 114 കോടി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് കൂടുതല്‍ കുരുക്കിലേക്കെന്ന് സൂചന. ഇന്ത്യയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന് 16 മില്യണ്‍ യൂറോ (114 കോടി രൂപ) കൈക്കൂലിയായി നല്‍കി എന്നതാണ് ഇടപാടിലെ ഇടനിലക്കാരനായി നിന്ന ക്രിസ്റ്റ്യന്‍ മിഷലിന്റെ ഡയറില്‍ കുറിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിസ്റ്റിയന്‍ മിഷേലിന്റെ സ്വകാര്യഡയറി, ഇ-മെയിലുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങളാണ് ഇന്ത്യ ടുഡേ പുറത്തു വിട്ടിരിക്കുന്നത്. മൊത്തം 450 കോടിയോളം രൂപ വിവിധ രാഷ്ട്രീയനേതാക്കള്‍ക്കായി നല്‍കിയെന്നും ഡയറിയില്‍ പറയുന്നുണ്ട്. വെളിപ്പെടുത്തലുകള്‍ ഗൗരവതമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. അതിനിടെ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. യുപിഎ ഭരണകാലത്ത് നടന്ന ഈ വിവിഐപി ഇടപാടില്‍ നേരത്തെ വ്യോമസേന മേധാവി എസ്പി ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലെത്തുന്നത്.ag-heli

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2010ലാണ് അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് എന്ന കമ്പനിയില്‍ നിന്നും 12 എ.ഡെബ്ല്യൂ 101 ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ഒപ്പിട്ടത്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികള്‍ക്ക് സഞ്ചരിക്കാനുള്ള അത്യാധുനിക ഹെലികോപ്ടറുകളായിരുന്നു ഇത്. പിന്നീട് അഴിമതി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് 2013-ല്‍ സര്‍ക്കാര്‍ ഈ കരാര്‍ റദ്ദാക്കി. ഇറ്റാലിയന്‍ പൊലീസ് പിടിച്ചെടുത്ത് പിന്നീട് സിബിഐക്ക് കൈമാറിയ ക്രിസ്റ്റ്യന്‍ മിഷേലിന്റെ സ്വകാര്യരേഖകളാണ് പുറത്തായത്.

ഇതുപ്രകാരം അഗസ്റ്റ വെസ്റ്റ്‌ലന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്മെക്കാനിക്ക കമ്പനി 52 മില്യണ്‍ ഡോളറാണ് അന്നത്തെ സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള ചിലര്‍ക്ക് നല്‍കാനായി മാറ്റിവച്ചതെന്ന് പറയുന്നുണ്ട്. ഹെലികോപ്ടര്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് ഫിന്മെക്കാനിക്ക കമ്പനി ക്രിസ്റ്റ്യന്‍ മിഷേല്ലിനെ ഇടനിലക്കാരനായി നിയമിക്കുന്നത്. പിന്നീടങ്ങോട്ട് ഈ കരാര്‍ യഥാര്‍ഥ്യമാക്കാനായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് മിഷല്‍ അപ്പപ്പോള്‍ ബ്രീട്ടീഷ് കമ്പനിയെ അറിയിച്ചിരുന്നു. ഫാക്‌സിലൂടേയും ഇ-മെയിലിലൂടേയുമാണ് ഈ വിവരങ്ങള്‍ മിഷേന്‍ കമ്പനിയെ അറിയിച്ചത്.

പുതിയ സാഹചര്യത്തില്‍ ഈ കേസ് പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മികച്ച പ്രതിരോധ കവചമായാണ് ഈ കേസിലെ പുതിയ വെളിപ്പെടുത്തലുകളെ ബിജെപി കാണുന്നത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് അഴിമതിക്കേസില്‍ വ്യോമസേനാ മുന്‍ മേധാവി എസ്പി.ത്യാഗിയെ കൂടാതെ അദ്ദേഹത്തിന്റെ ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന്‍ ഗൗതം ഖേതാന്‍ എന്നിവരെ കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍നിന്ന് 12 എഡബ്ല്യു101 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ 362 കോടി കോഴയായി കൈമാറിയെന്നാണ് ആരോപണം.

Top