അഹമ്മദിനോടു തോറ്റ് കുഞ്ഞാലിക്കുട്ടി: ഒരിടത്തും ലീഡില്ലാതെ ഇടതു മുന്നണി; ദയനീയ പരാജയവുമായി ബിജെപി

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി ഒന്നര ലക്ഷം വോട്ടിന്റെ ലീഡോടെ വിജയിച്ചെങ്കിലും അന്തരിച്ച നേതാവ് ഇ.അഹമ്മദിന്റെ റെക്കോർഡ് ലീഡിനെ തൊടാൻ കുഞ്ഞാലിക്കുട്ടിയ്ക്കു സാധിച്ചില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 1,94,739 വോട്ടിന്റെ ലീഡ് ഇ.അഹമ്മദിനു ലഭിച്ചപ്പോൾ ഇക്കുറി, കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ടു മത്സരിക്കാൻ ഇറങ്ങിയിട്ടും 17,1023 വോട്ടിന്റെ ലീഡ്് മാത്രമാണ് നേടാൻ സാധിച്ചത്.
മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ലീഡ് നേടാനും കുഞ്ഞാലിക്കുട്ടിയ്ക്കു സാധിച്ചിട്ടുണ്ട്. മലപ്പുറം മണ്ഡലത്തിൽ 33,281 വോട്ടും, കൊണ്ടോട്ടിയിൽ 25,904 വോട്ടും, മഞ്ചേരിയിൽ 22843 വോട്ടും, പെരിന്തൽമണ്ണയിൽ 8527 വോട്ടും, മങ്കടയിൽ 19,262 വോട്ടും, വേങ്ങരയിൽ 40,529 വോട്ടും, വള്ളിക്കുന്നിൽ 20677 വോട്ടിന്റെയും ലീഡാണ് കുഞ്ഞാലിക്കുട്ടിയ്ക്കു ലഭിച്ചിരിക്കുന്നത്. ഇ.അഹമ്മദ് മത്സരിച്ചപ്പോൾ ലീഡ് നില കുറഞ്ഞ നിയോജക മണ്ഡലത്തിൽ പോലും കൃത്യമായി ലീഡുയർത്താൻ കുഞ്ഞാലിക്കുട്ടിയ്ക്കു സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ പി.കെ സൈനബ മത്സരിച്ചപ്പോൾ 2,42,984 വോട്ടാണ് ഇടതു മുന്നണിയ്ക്കു ലഭിച്ചിരുന്നത്. 28.47 ശതമാനമായിരുന്നു അന്ന് ഇടതു മുന്നണിയുടെ വോട്ട് ശതമാനം. എന്നാൽ, 36 ശതമാനമായി വോ്ട്ട് നില ഉയർത്തിയ ഇടതു മുന്നണി സ്ഥാനാർഥി എം.ബി ഫൈസൽ ഇക്കുറി 34,4307 വോട്ടാണ് നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വോട്ട് നില കുറഞ്ഞിട്ടുണ്ടെന്നാണ് സൂചന ലഭിക്കുന്നത്.
ബിജെപിയ്ക്കു കഴിഞ്ഞ തവണ 64,705 വോട്ട് ലഭിച്ചപ്പോൾ ഇത്തവണ കഷ്ടിച്ചു 65675 വോട്ടിൽ എത്താൻ സാധിച്ചു എന്നതു മാത്രമാണ് ബിജെപിയ്ക്കു ആശ്വാസം പകരുന്നത്. മ്‌ഞ്ചേരിയിലും വള്ളിക്കുന്നിലും, കൊണ്ടോട്ടിയിലും ഒഴികെ മറ്റൊരു മണ്ഡലത്തിലും പതിനായിരത്തിനു മുകളിൽ വോട്ട് നില എത്തിക്കാൻ പോലും ബിജെപിയ്ക്കു സാധിച്ചില്ല. വേങ്ങരയിലും മലപ്പുറത്തും കഷ്ടിച്ചു അയ്യായിരം വോട്ട് മാത്രമാണ് ബിജെപിയ്ക്കു ലഭിച്ചത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയ്ക്കു 47853 വോട്ടും, വെൽഫെയർ പാർട്ട്ിയ്ക്കു 29,216 വോട്ടും ലഭിച്ചിരുന്നു. ഇതു കൂടാതെ ഇത്തവണ 80,000 വോട്ട് അധികമായി കൂടിയിട്ടുമുണ്ട്. ഇത് ഇടതു മുന്നണിയ്ക്കും യുഡിഎഫിനും കൃത്യമായി വീതിച്ചു ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.
സ്ഥാനാർഥികളും അവർക്ക് ലഭിച്ച വോട്ടുകളും ലീഡ് നിലയും മണ്ഡലങ്ങൾ തിരിച്ച്*

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

*വേങ്ങര*
കുഞ്ഞാലികുട്ടി UDF 73804
ഫൈസൽ LDF 33275
ശ്രീ പ്രകാശ് BJP 5952
നോട്ട 429
*ലീഡ് 40529*

*മലപ്പുറം*
കുഞ്ഞാലികുട്ടി UDF 84580
ഫൈസൽ LDF 51299
ശ്രീ പ്രകാശ് BJP 5896
നോട്ട 624
*ലീഡ് 33281*

*മഞ്ചേരി*
കുഞ്ഞാലികുട്ടി UDF 73870
ഫൈസൽ LDF 51027
ശ്രീ പ്രകാശ് BJP 10159
നോട്ട 642
*ലീഡ് 22843*

*വള്ളിക്കുന്ന്*
കുഞ്ഞാലികുട്ടി UDF 65970
ഫൈസൽ LDF 45278
ശ്രീ പ്രകാശ് BJP 17177
നോട്ട 532
*ലീഡ് 20692*

*പെരിന്തൽമണ്ണ*
കുഞ്ഞാലികുട്ടി UDF 68225
ഫൈസൽ LDF 59698
ശ്രീ പ്രകാശ് BJP 7494
നോട്ട 629
*ലീഡ് 8527*

*കൊണ്ടോട്ടി*
കുഞ്ഞാലികുട്ടി UDF 76026
ഫൈസൽ LDF 50122
ശ്രീ പ്രകാശ് BJP 11317
നോട്ട 612
*ലീഡ് 25904*

*മങ്കട*
കുഞ്ഞാലികുട്ടി UDF 72850
ഫൈസൽ LDF 53588
ശ്രീ പ്രകാശ് BJP 7664
നോട്ട 630
*ലീഡ് 19262*

Top