ന്യൂഡല്‍ഹി: കേരളത്തില്‍ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമെന്ന് ആരോപണമു ന്നയിക്കുന്നത് ബിജെപിയാണ്. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ജില്ലാ സഹകരണബാങ്കില്‍ മൂന്നു ദിവസം കൊണ്ട് 500 കോടിയുടെ നിക്ഷേപം. കള്ളപ്പണം നിക്ഷേപത്തിന്റെ പേരില്‍ ബാങ്കിനെതിരെ ആദായ നികുതിവകുപ്പ് പരിശോധന നടത്തി. ബാങ്കില്‍ നോട്ടു നിരോധിച്ചതിന് ശേഷമുളള മൂന്ന് ദിവസംകൊണ്ട് എത്തിയ 500 കോടി രൂപയുടെ നിക്ഷേപമാണ് പരാതിക്കിടയാക്കിയത്.
ബാങ്കിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ശാഖയിലാണ് നോട്ടുനിരോധിച്ച ദിവസം രാത്രിയില്‍ അനധികൃതമായി നിക്ഷേപം നട്നതായി സൂചന ലഭിച്ചത്. പരാതിയെ തുടര്‍ന്നു എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ബാങ്കില്‍ പരിശോധന നടത്തിയത്. 190 ശാഖകളുള്ള ബാങ്കിലെ ഭൂരിഭാഗം നിക്ഷേപകരും ചെറുകിട കച്ചവടക്കാരും കൃഷിക്കാരും അടങ്ങുന്നവരാണ്. അത്തരത്തിലുള്ളവരില്‍ നിന്നും ഇത്രവലിയ തുകയുടെ നിക്ഷേപം എങ്ങനെ നടന്നുവെന്നാണ് അധികൃതര്‍ അന്വേഷിക്കുന്നത്.
പരിശോധനയുടെ ഭാഗമായി ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളളവ അധികൃതര്‍ ശേഖരിച്ചു. നോട്ടുനിരോധനത്തെ തുടര്‍ന്നു രാജ്യത്തെ സഹകരണബാങ്കുകളില്‍ പ്രതിസന്ധി രൂപപ്പെട്ടപ്പോഴും ഗുജറാത്തിലെ പതിനെട്ടോളം ജില്ലാ ബാങ്കുകളിലും ആയിരക്കണക്കിനു ശാഖകളിലുമായി വന്‍ നിക്ഷേപമാണു വന്നുകൂടിയത്.
കേരളത്തില്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകള്‍ക്കെതിരെ ബിജെപി നിലയുറപ്പിച്ചപ്പോഴും ഗുജറാത്തില്‍ അതിനെതിരായ നിലപാടാണ് ബിജെപി സ്വീകരിച്ചതെന്നുള്ള ആക്ഷേപവും ഉയര്‍ന്നിരുന്നു. ഗുജറാത്തിലെ മന്ത്രി ശങ്കര്‍ഭായ് ചൗധരി ചെയര്‍മാനായ ജില്ലാ സഹകരണ ബാങ്കില്‍ 200 കോടി രൂപയാണ് നോട്ട് നിരോധനത്തിന് ശേഷം നിക്ഷേപമായി എത്തിയത്. ഗുജറാത്തിലെ 18 ജില്ലാ സഹകരണ ബാങ്കുകളില്‍ 17 എണ്ണവും ബിജെപിയുടെ ഭരണത്തിന്‍ കീഴിലാണ്.