അനിയത്തിയുടെ സ്‌കൂളില്‍ പോയ അഹാനയ്ക്ക് കിട്ടിയ പണി

നടന്‍ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ഇന്നനേകം പേരാണ് അവരെ ഫെയ്‌സ്ബുക്കില്‍ പിന്തുടരുന്നത്. ഇടക്കിടയ്ക്ക് പ്രേക്ഷകരെ രസിപ്പിക്കുന്ന അനേകം വീഡിയോകളും അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. സിനിമയില്‍ അത്ര സൂപ്പര്‍ സ്റ്റാര്‍ അല്ല എങ്കിലും കുടുംബ പ്രേക്ഷകര്‍ക്കു മുന്നില്‍ എന്നും ഈ കുടുംബത്തിന് താര പരിവേഷമാണുള്ളത്.

ചുരുക്കിപ്പറഞ്ഞാല്‍ ഒരു മതൃകാ കുടുംബ ഇമേജാണ് പ്രേക്ഷകര്‍ക്കിയില്‍ ഈ കുടുംബത്തിന്. കൃഷ്ണകുമാറിന്റെ മകള്‍ അഹാന നടിയായി പേരെടുത്തപ്പോള്‍ മറ്റ് മൂന്ന് മക്കളും നൃത്തവും ഡബ്‌സ്മാഷുമൊക്കെയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയവരാണ്. അഹാന, ഇഷാനി, ഹന്‍സിക, ദിയ എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മക്കള്‍. കഴിഞ്ഞ ദിവസം അനുജത്തി ദിയയുടെ സ്‌കൂളില്‍ പോയ വിശേഷങ്ങള്‍ പങ്കുവെച്ച് അഹാന പുറത്തു വിട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം. സ്‌കൂളില്‍ചെന്നപ്പോള്‍ കുട്ടികള്‍ തന്നെ ആന്റി എന്നു വിളിച്ചാണ് ഓട്ടോഗ്രാഫ് ചോദിച്ചത് എന്നാണ് അഹാന പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തായാലും ഈ താര കുടുംബം പങ്കുവയ്ക്കാറുളള മറ്റ് വീഡിയോകളെയും ചിത്രങ്ങളെയും പോലെ ഇതും ഇന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന് മുമ്പ് ഈ കുടുംബത്തിന്റെ രസകരമായ സെല്‍ഫി വിഡിയോയും വൈറലായിരുന്നു. അച്ഛനും അമ്മയും നാല് മക്കളും ചേര്‍ന്നെടുക്കാന്‍ ശ്രമിച്ച ഒരു സെല്‍ഫിയാണ് വൈറലായത്.

Top