സൈന്യത്തിലെ ക്രമക്കേടുകള്‍ വിവരിച്ച് വീണ്ടും ജവാന്റെ വീഡിയോ; നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ മദ്യം മറിച്ചു വില്‍ക്കുന്നു

ഗാന്ധിധാം: സൈന്യത്തിലെ തിരിമറികളും ക്രമക്കേടുകളും വിവരിക്കുന്ന ജവാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോശം ഭക്ഷണത്തിന് പരാതി പറയുന്ന കശ്മീരിലെ ജവാന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ്‌ ബി.എസ്.എഫ് ക്യാന്റീനിലെ മദ്യം പുറത്തുള്ളവര്‍ക്ക് മറിച്ചു കൊടുക്കുന്നതിനെ സംബന്ധിച്ച് പരാതി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നത്. സമ്പൂര്‍ണ്ണ മദ്യ നിരോധനം നിലവിലുള്ള ഗുജറാത്തിലെ ഗാന്ധിധാമില്‍ 150ആം ബി.എസ്.എഫ് ബറ്റാലിയനിലെ ക്ലാര്‍ക്കായ നവ്‌രത്തന്‍ ചൗധരിയാണ് മദ്യം തിരിമറി നടത്തുന്ന കാര്യം പുറത്തു കൊണ്ടുവന്നിരിക്കുന്നത്.

നമ്മുടെ ഭരണഘടന എല്ലാവര്‍ക്കും തുല്യ അവകാശമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഞങ്ങളുടെ ( ബി.എസ്.എഫ് ജവാന്‍ ) കാര്യത്തിലത് മറിച്ചാണ്. എന്തെങ്കിലും പാളിച്ച ചൂണ്ടിക്കാണിക്കുന്നവരെയാണ് തെറ്റ് ചെയ്യുന്നവരേക്കാള്‍ ക്രൂശിക്കുന്നത്. അഴിമതി നിര്‍ത്തലാക്കുമെന്നാണ് എല്ലാവരും പറയുന്നത്, എന്നാല്‍ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ ശിക്ഷിക്കുകയും, അഴിമതിക്കാര്‍ രക്ഷപ്പെടുകയുമാണ് ചെയ്യുന്നതെന്നും വീഡിയോയില്‍ നവ്‌രത്തന്‍ ചൗധരി കുറ്റപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍ക്ക് വേണമെങ്കിലും അഴിമതി ചെയ്യാവുന്ന തരത്തിലേക്ക് ബി.എസ്,എഫ് തരം താഴ്‌ന്നെന്നും നവ്‌രത്തന്‍ ചൗധരി ആരോപിക്കുന്നു. താന്‍ മദ്യം മറിച്ചു കൊടുക്കുന്നതിനെപ്പറ്റി നാല് മാസം മുമ്പ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും അധികൃതര്‍ എടുത്തില്ല. അതിനാലാണ് ഈ വീഡിയോ പുറത്തുവിടുന്നതെന്നും നവ്‌രത്തന്‍ ചൗധരി വ്യക്തമാക്കി. അതേസമയം, നവ്‌രത്തന്‍ പലപ്പോഴും അടിസ്ഥാനമില്ലാത്ത പരാതികള്‍ നല്‍കുന്ന ആളാണെന്നും, അദ്ദേഹത്തിന്റെ സ്വദേശമായ ബിക്കാനീറില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ബി.എസ്,എഫ് അധികൃതര്‍ പറഞ്ഞു.

Top