ജെഎൻയു വിദ്യാർഥികൾക്കു നേരെ വീണ്ടും അഹൂജയുടെ ആക്രമണം; പ്രതിഷേധവുമായി വിദ്യാർഥികൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ ആ്ക്രമണവുമായി ബിജെപി എംപി വീണ്ടും. വിദ്യാർഥികൾക്കു നേരെ പീഡനവും മദ്യപാനവും ലഹരി മരുന്നു ഉപയോഗവും അടക്കമുള്ള കുറ്റകൃത്യങ്ങൾ ആരോപിച്ച എംപിയാണ് ഇപ്പോൾ വീണ്ടും ആക്രമണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഡൽഹിയിലുണ്ടാകുന്ന 50 ശതമാനം പീഡനങ്ങളും സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും നടത്തുന്നത് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥികളാണെന്ന് രാജസ്ഥാനിലെ അൽവാർ ജില്ലയിലെ എം.എൽ.എ ജ്ഞാനദേവ് അഹൂജയാണ് ആരോപണം ഉന്നയിച്ചത്. ഡൽഹി വനിത കമ്മിഷന്റെ വാർഷിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെ.എൻ.യു കാമ്പസ് ലൈംഗികതയുടെയും മയക്കുമരുന്നിന്റെയും കേന്ദ്രമാണെന്ന് അഹൂജ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. കാമ്പസിൽ നടക്കുന്ന അവിഹിത ബന്ധങ്ങൾക്ക് തെളിവായി 10000 ലേറെ സിഗരറ്റ് കുറ്റികൾ, 4000 ബീഡിയുടെ അവശിഷ്ടങ്ങൾ, ചെറുതും വലുതുമായ 50000 എല്ലിൻ കഷ്ണങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങളുടെ 2000 കവറുകൾ, ഉപയോഗിച്ച 3000 ഗർഭ നിരോധന ഉറകൾ എന്നിവ കണ്ടത്തെിയെന്നും എം.എൽ.എ വ്യക്തമാക്കിയിരുന്നു. വിദ്യാർഥികൾ രാത്രി എട്ടു മണിക്ക് ശേഷമാണ് കാമ്പസിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത്. അവരാരും കുട്ടികളല്ല. സമരം ചെയ്യുന്നതിനായി രക്ഷിതാക്കൾ അവരുടെ ഇഷ്ടാനുസരണം പറഞ്ഞയക്കുകയാണ്. വിദ്യാർഥികൾ രാത്രി അശ്ലീല നൃത്തം ചെയ്യുകയാണെന്നും ഇയാൾ പറഞ്ഞിരുന്നു.

എം.എൽ.എയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാണ്. അതിനിടെ അഹൂജ നർത്തകികൾക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

Top