ഇത് ഏറെ ആശ്വാസകരം! 1100 ദിർഹത്തിന് ഇനി മൃതദേഹം ഇന്ത്യയിലെത്തിക്കും; സംവിധാനമൊരുക്കി എയർ അറേബ്യ

ഷാർജ: ഇന്ത്യയിലേക്ക് 1100 ദിർഹത്തിന് മൃതദേഹം കൊണ്ടുപോകാൻ സംവിധാനമൊരുക്കി എയർ അറേബ്യ. ഏകദേശം 20,000 രൂപ വരും. മൃതദേഹം തൂക്കിനോക്കി നിരക്കു നിശ്ചയി ക്കാതെ  ഇന്ത്യയിൽ എവിടേക്കും ഈ തുകയ്ക്കു തന്നെ കൊണ്ടു പോകാം.ഈ നിരക്കിൽ ഇന്നലെ രണ്ടു മൃതദേഹങ്ങൾ ഇന്ത്യയിലേക്കു കൊണ്ടുപോയി. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസമായ തീരുമാനം നടപ്പാക്കുന്ന ആദ്യ വിമാനക്കമ്പനിയാണ് എയർ അറേബ്യ.ഷാർജ സർക്കാർ ഉടമസ്ഥതയിലുള്ള എയർ അറേബ്യ ഷാർജ വിമാനത്താവളത്തിൽ നിന്ന് കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ സെക്ടറുകളിലേക്കും സർവീസ് നടത്തുന്നുണ്ട്. യുഎഇയിൽ നിന്ന് ദിവസവും രണ്ടു മുതൽ അഞ്ചുവരെ മൃതദേഹങ്ങൾ ഇന്ത്യയിലേക്കു കൊണ്ടുപോകുന്നതായാണു കണക്ക്. പ്രതിവർഷം രണ്ടായിരത്തോളം മൃതദേഹങ്ങൾ കൊണ്ടുപോകുന്നു. മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും വിവിധ വിമാനക്കമ്പനികളോടും നിരന്തരം ആവശ്യപ്പെട്ടുവരികയാണെന്ന് പ്രവാസി ഭാരതീയ അവാർഡ് ജേതാവും സാമൂഹിക പ്രവർത്തകനുമായ അഷ്റഫ് താമരശ്ശേരി പറഞ്ഞു. പാക്കിസ്ഥാൻ സ്വദേശികളുടെ മൃതദേഹങ്ങൾ പാക്ക് വിമാനക്കമ്പനികൾ സൗജന്യമായാണ് കൊണ്ടുപോകുന്നത്.

Top