വിവാഹ വാഹനത്തിനുമേലെ വിമാനം തര്‍ന്നു വീണു ഏഴ് പേര്‍ മരിച്ചു: തീപിടച്ച വിമാനം അഗ്നിഗോളമായി

ആകാശത്തിലൂടെ പറക്കുന്ന വിമാനം താഴെ വീണാന്‍ എന്തായിരിക്കും അവസ്ഥ എന്ന് ഊഹിക്കാവുന്നതേ ഒള്ളു.കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ അങ്ങിനെ സംഭവിച്ചു യുദ്ധവിമാനം തകര്‍ന്ന് വീണതാകട്ടെ കല്ല്യാണ പാര്‍ട്ടി സഞ്ചരിച്ചിരുന്നു വാഹനങ്ങള്‍ക്ക് മേലെയും.മുകളിലൂടെ പറന്നിരുന്ന ഒരു ചെറുവിമാനം തകര്‍ന്ന് വീണു തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ലിമോ അടക്കം നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാവുകയായിരുന്നു. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

asa_2എയര്‍ഷോയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഒരു ഫൈറ്റര്‍ ജറ്റാണ് എ27ലേക്ക് തീപിടിച്ച് വീണ് ദുരന്തം ഉണ്ടാക്കിയത്. മുന്‍ ആഎഎഫ് പൈലറ്റായിരുന്ന ആന്‍ഡി ഹില്ലായിരുന്നു വിമാനത്തിന്റെ പൈലറ്റെന്ന് റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ പരിക്കു പറ്റിയ പൈലറ്റിനെ എയര്‍ ആംബുലന്‍സില്‍ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. 50 വയസുകാരനായ പൈലറ്റ് ഹില്‍ വളരെ പ്രവര്‍ത്തനപരിചയമുള്ള വൈമാനികനാണ്. 12,000 മണിക്കൂറുകള്‍ കോക്ക് പിറ്റില്‍ ചെലവഴിച്ച പ്രൗഢമായ പാരമ്പര്യം അദ്ദേഹത്തിനുണ്ട്. വിമാനം നിലത്തേക്ക് പതിക്കുന്നതിനിടെ അതിനെ നിയന്ത്രിച്ച് മുകളിലേക്ക് കൊണ്ടു പോകാന്‍ അദ്ദേഹം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അത് സാധിക്കാതെ പോവുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോഡിലൂടെ സഞ്ചരിച്ചിരുന്ന വിവാഹ പാര്‍ട്ടിയുടെ ലിമോയ്ക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ ഏഴ് പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരുക്കേറ്റതായും സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തമായ ശബ്ദത്തോടെ നിലത്തേയ്ക്ക് പതിച്ച ഈ വിമാനം തുടര്‍ന്ന് നിലത്ത് വീണ് അഗ്‌നിഗോളമായി പൊട്ടിത്തെറിക്കുകയായിരുന്നു. 1950കളില്‍ നിര്‍മ്മിച്ചതാണീ ഒറ്റ സീറ്റുള്ള ജെറ്റ് വിമാനം.നിലത്തുള്ള കാറുമായി കൂട്ടിയിടിച്ചതോടെ വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെടുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു. വിമാനത്തിതല്‍ നിന്നും ചീറ്റിത്തെറിച്ച ഇന്ധനം തീപിടിത്തം രൂക്ഷമാക്കുകയായിരുന്നു.
അപകടത്തില്‍ അകപ്പെട്ട കൂടുതല്‍ പേര്‍ ഉണ്ടോ എന്നറിയാനായി ഓഫീസര്‍മാരുടെ ഒരു പ്രത്യേക സംഘം തെരച്ചില്‍ തുടരുകയാണ്. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ ശവശരീരങ്ങളും കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ ഇനിയും മരണനിരക്ക് ഉയരാനാണ് സാധ്യത.\

Top