സ്വന്തം ലേഖകൻ
മുംബൈ: വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിന്റെ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ യുവാവിനു രണ്ടു വർഷം തടവിനു ശിക്ഷിച്ചു. ക്യാബിൻക്രൂ അംഗങ്ങളുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.
കൊൽക്കത്തയിൽ നിന്നും മുംബൈയിലേയ്ക്കു സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങൾ. യാത്രക്കാർക്കു വെള്ളവും, സ്‌നാക്‌സും വിതരണം ചെയ്യുന്നതിനിടെ എയർഹോസ്റ്റസുമാർ അടക്കമുള്ളവരുടെ വീഡിയോ യുവാവ് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. വനിതാ ഫ്‌ളൈറ്റ് അറ്റൻഡർമാർ അടക്കമുള്ളവരുടെ ദൃശ്യങ്ങൾ യുവാവ് പകർത്തുകയായിരുന്നു.
വിമാനത്തിന്റെ ഉൾഭാഗവും സ്ത്രീ ജീവനക്കാരുടെ സ്വകാര്യ ഭാഗങ്ങളും യുവാവ് പകർത്തിയത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും സഹ ജീവനക്കാരും പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. ഇതേ തുടർന്നാണ് യാത്രക്കാർ ചേർന്നു ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പിടികൂടിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യാത്രക്കാരൻ മോശമായി പെരുമാറിയതോടെ വിമാനം അടുത്ത എയർപോർട്ടിൽ ഇറക്കിയപ്പോൾ തന്നെ യുവാവിനെ അരസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്യുകയും ചെയ്തു.
തുടർന്നാണ് യുവാവിനെ കോടതി രണ്ടു വർഷം തടവിനു ശിക്ഷിച്ചത്.