ഹൈദരാബാദ്: വിമവനം ക്രെയിന്‍ ഉപയോഗിച്ച് നീക്കുക. ഇതിനുമുമ്പ് പറഞ്ഞ് കേട്ടിട്ട് പോലുമില്ലാത്ത കാര്യം. എന്നാല്‍ ഇത്തരത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കാന്‍ ശ്രമിക്കുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം നിലം പൊത്തി.
ഹൈദരാബാദിലാണ് സംഭവം. ഭീമാകാരമായ രെകയിന്‍ ഉപയോഗിച്ച് നീക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ക്രെയിന്‍ പൊട്ടുകയും എയര്‍ ഇന്ത്യ വിമാനം നിലം പതിക്കുകയുമായിരുന്നു. ബഗുംബത് വിമാനത്താവളത്തിന് സമീപമാണ് സംഭവമുണ്ടായത്.
ഞായറാഴ്ച രാവിലെ എയര്‍ ഇന്ത്യ വിമാനവും വഹിച്ച് നീങ്ങിയ ക്രെയിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ട്രൈനിംഗ് കാര്യങ്ങള്‍ക്കായാണ് വിമാനം നീക്കിയത്. വിമാനത്തിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. തിരുമല തിരുപതി ദേവസ്താനം സ്‌കൂളിന് സമീപം ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവമുണ്ടായത്.
ക്രെയിനില്‍ വിമാനം കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ജനങ്ങള്‍ ഓടിക്കൂടിയിരുന്നു. എന്നാല്‍ ക്രെയിന്‍ പൊട്ടി വിമാനം നിലംപതിച്ച സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ലെന്നാണ് വിവരം.
https://youtu.be/R_tfw7RreKg