പതിറ്റാണ്ടുകള്‍ക്കു ശേഷം സൗദി വ്യോമപാതയിലൂടെ ഇസ്രായേലിലേക്ക് വിമാനം പറന്നു, ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ

ജറുസലേം: പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൗദി വ്യോമപാതയിലൂടെ ഇസ്രായേലിലേക്ക് ഒരു വിമാനം പറക്കുന്നത്. എയര്‍ ഇന്ത്യ വിമാനമാണ് ഇതിലൂടെ ചരിത്രം കുറിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇസ്രായേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമ പാത തുറന്ന് കൊടുക്കകുന്നത്. സൗദി വ്യോമപാദയിലൂടെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ എയര്‍ ഇന്ത്യ വിമാനം പറന്നിറങ്ങി. സൗദി ഉല്‍പ്പടെ മിക്ക അറബ് രാജ്യങ്ങളും ഇസ്രായേലിനെ രാഷ്ട്രമായി അംഗീകരിക്കുന്നില്ല. ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിവാനങ്ങള്‍ക്ക് വ്യോമപാത അനുവദിക്കാറുമില്ല. എയര്‍ ഇന്ത്യയ്ക്ക് പറക്കാന്‍ അനുമതി നല്‍കിയതോടെ സൗദി ഭരണകൂടവും ഇസ്രായേലും തമ്മിലുള്ള മെച്ചപ്പെടുകയാണെന്നാണ് വിലയിരുത്തല്‍.നിലവില്‍ ഇസ്രായേല്‍ വിമാനങ്ങള്‍ മുംബൈയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ സൗദി വ്യോമപാത ഉപയോഗിക്കാതെ ചെങ്കടലിന് മുകളിലൂടെയുള്ള പാതയാണ് ഉപയോഗിക്കുന്നത്.
ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഇസ്രായേലിലേക്ക് നടത്തുക. ന്യൂഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് മാര്‍ച്ച് 22 മുതല്‍ സര്‍വീസ് ആരംഭിച്ചതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഒമാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നിവിടങ്ങളിലൂടെയാണ് വിമാനം ഇസ്രായേലിലെത്തുക. ഇതോടെ ഇസ്രായേലിലേക്കെത്താനുള്ള സമയം രണ്ട് മണിക്കൂറിലേറെ ലാഭിക്കാനാകും.

Top