എയര്‍ ഇന്ത്യ വമ്പന്‍ സ്വാതന്ത്ര്യദിന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നു. ഫ്രീഡം സെയില്‍ ഓഫറില്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായി അത്യാകര്‍ഷകമായ ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്.
ആഭ്യന്തരയാത്രകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും എയര്‍ ഇന്ത്യയുടെ ഓഫര്‍ സെയില്‍ ബാധകമാണ്. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓഫീസുകളില്‍ നിന്നോ എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്പില്‍ നിന്നോ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
ആഭ്യന്തര യാത്രകള്‍ക്ക് ഓഫര്‍ നിരക്കില്‍ വെറും 425 രൂപക്കാണ് ടിക്കറ്റ് ആരംഭിക്കുക. അന്താരാഷ്ട്ര യാത്രകള്‍ക്ക് 7,000 രൂപക്കും ടിക്കറ്റ് വില്‍പന ആരംഭിക്കും.
ആഗസ്റ്റ് 20 വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ടിക്കറ്റ് ഉപയോഗിച്ച് സെപ്റ്റംബര്‍ 16 മുതല്‍ അടുത്ത വര്‍ഷം ജനുവരി 18 വരെ യാത്ര ചെയ്യാം.
കാഠ്മണ്ഡു, ധാക്ക, മാലി, കൊളമ്പോ, കാബൂള്‍ എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഓഫര്‍ നിരക്കില്‍ 7000 രൂപക്കു മുതല്‍ ടിക്കറ്റ് ലഭിക്കും.
ഇക്കണോമി ക്ലാസിനാണ് ഇത് ബാധകം. ഇതേ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്കുള്ള ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ 23,000 രൂപയിലാണ് ആരംഭിക്കുക.
എയര്‍ ഏഷ്യയില്‍ ഓഫര്‍ നിരക്കനുസരിച്ച് 1,200 രൂപയിലും താഴെയാണ് ടിക്കറ്റ് വില്‍പന ആരംഭിക്കുക. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ഓഫര്‍. ഓഫര്‍ ചുരുങ്ങിയ കാലത്തേക്കു മാത്രമേ ഉള്ളൂവെന്ന് എയര്‍ ഏഷ്യ അറിയിച്ചു.
ബെംഗറൂരു, കല്‍ക്കത്ത, ഗോവ, കൊച്ചി, ദില്ലി, പൂനെ എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര യാത്രകള്‍ക്കാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുക. ഓഫര്‍ പ്രകാരമുള്ള ടിക്കറ്റ് ഉപയോഗിച്ച് അടുത്ത വര്‍ഷം ഫെബ്രുവരി 8 വരെ എയര്‍ ഏഷ്യ വിമാനത്തില്‍ യാത്ര ചെയ്യാം.
ഹൈദരാബാദ് റൂട്ടില്‍ 1199 രൂപക്ക് ടിക്കറ്റ് ലഭ്യമാകും. ബെംഹളൂരു-കൊച്ചി, ഭുവനേശ്വര്‍-കല്‍ക്കത്ത, റാഞ്ചി-ബെംഗളൂരു എന്നീ റൂട്ടികളിലേക്കുള്ള ടിക്കറ്റുകള്‍ 1399 രൂപക്കും ലഭിക്കും. ആഗസ്റ്റ് 13 മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
ജെറ്റ് എയര്‍വേസ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 30 ശതമാനം ഓഫറിലാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ‘ഫ്രീഡം സെയില്‍’ എന്നാണ് ഓഫറിന് പേരിട്ടിരിക്കുന്നത്.
ആറു ദിവസം നീണ്ടു നില്‍ക്കുന്ന ഓഫര്‍ ആഗസ്റ്റ് 11നാണ് ആരംഭിക്കുക. ഇക്കണോമി ക്ലാസുകള്‍ക്ക് 30 ശതമാനവും പ്രീമിയം ക്ലാസിന് 20 ശതമാനവുമാണ് ഓഫര്‍.