യുക്രൈയിനിലേക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം

ന്യൂഡല്‍ഹി: യുക്രൈയിനിലേക്കു പ്രത്യേക വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ. റഷ്യയുടെ ആക്രമണ ഭീതി നിലനില്‍ക്കേയാണു യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്്. ഇവിടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ 22, 24,26 തീയതികളിലായി സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യയുടെ ബുക്കിങ് ഓഫീസുകള്‍ വഴിയും വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Top