കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങവെ ടയര്‍ പൊട്ടിത്തെറിച്ചു. വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാര്‍ ഭീതിയിലായി. അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്ന്നുവിമാനം തിരിച്ചെത്തിച്ചു യാത്രക്കാരെ പുറത്തിറക്കി. വിമാനം പാര്‍ക്കിങ് ബേയിലേക്കു മാറ്റി. 125 യാത്രക്കാരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. കരിപ്പൂരില്‍ നിന്ന് 11.30 പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ടയറാണു പൊട്ടിയത്.
Tags: air india