വിമാനത്താവളത്തിലെ റെസ്‌റ്റോറന്റില്‍ നിന്ന് ബെര്‍ഗര്‍ കഴിച്ചു: ബില്‍ വന്ന യുവാവ് അമ്പരന്നു; പരാതിയുമായി ചാനല്‍ അവതാരകന്‍  

വിമാനത്താവളത്തിലെ ഭക്ഷണത്തിനെല്ലാം ഇരട്ടി വിലയാണെന്നാണ് പൊതുവെയുള്ള സംസാരം. എങ്കിലും ആളെ കൊല്ലുന്ന വില ഉണ്ടാകുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും വിചാരിക്കുന്നില്ല. ഭക്ഷണം കഴിച്ച് ബില്‍ വന്നാലേ മനസ്സിലാകൂ, ശരിക്കും എന്താണ് അവസ്ഥയെന്ന്. സമാനമായ അനുഭവം ഉണ്ടായത് ടെലിവിഷന്‍ അവതാരകനാണ്. വിമാനത്താവളത്തില്‍ നിന്ന് ഏവന്‍ കാമറോണ്‍ ചീസ് ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തു. കഴിച്ച് കഴിഞ്ഞതും ബില്‍ വന്നു. കാമറോണ്‍ ഒന്നുഞെട്ടി. 9.50 പൗണ്ടാണ്(617.83 രൂപ) ബില്ലില്‍ എഴുതിയിരിക്കുന്നത്. കൂടെ ഭംഗിക്ക് ചിപ്‌സും ഉള്ളി കഷ്ണങ്ങളും അലങ്കരിച്ചിരുന്നു. ബര്‍ഗര്‍ ആണെങ്കില്‍ വായില്‍ വയ്ക്കാന്‍ കൊള്ളുകയുമില്ല. ഗ്ലാസ്ഗൗ വിമാനത്താവളത്തിലെ റെസ്റ്റോറന്റിലാണ് സംഭവം. പേരുകേട്ട ഷഫ് ജെയിംസ് മാര്‍ട്ടിന്റെ റെസ്‌റ്റോറന്റായിരുന്നു അത്. ബര്‍ഗര്‍ കഴിച്ച് പണം നല്‍കിയ കാമറോണ്‍ റെസ്റ്റോറന്റിലെ ജെയിംസ് മാര്‍ട്ടിന് ഒരു എഴുത്ത് എഴുതി. സ്‌നേഹത്തോടെ ജെയിംസ് അറിയാന്‍ വേണ്ടി, തനിക്ക് പരാതിയൊന്നുമില്ല.. തങ്ങളുടെ പേരിലുള്ള ഈ റെസ്റ്റോറന്റില്‍ നിന്ന് തനിക്ക് വളരെ മോശമായ ബര്‍ഗറാണ് കഴിക്കേണ്ടിവന്നത്. അതും കൂടിയ വില കൊടുത്തുകൊണ്ട്. ഞാന്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ ഇത് അറിയണമെന്നും രുചിച്ചു നോക്കണമെന്നുമാണ്. ബര്‍ഗറിന് താന്‍ 9.50 പണ്ട് നല്‍കിയെന്നും കാമറോണ്‍ എഴുതി. നിങ്ങള്‍ നല്ല ഭക്ഷണം ആഗ്രഹിച്ചെത്തുന്ന ആളുകളെ അസ്വസ്ഥമാക്കുകയാണ്. ഒരു സെലിബ്രിറ്റി ഷെഫായ താങ്കള്‍ ഇതറിയണമെന്നും കാമറോണ്‍ പറഞ്ഞു. നടന്ന സംഭവത്തെക്കുറിച്ച് കാമറോണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തു. പിന്നാലെ ജെയിംസിന്റെ മറുപടിയുമെത്തി. ജെയിംസ് പറഞ്ഞതിങ്ങനെ. താങ്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടിന് ആദ്യം ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞാണ് ജെയിംസ് തുടങ്ങിയത്. ഇതിനെതിരെ താന്‍ നടപടിയെടുക്കുമെന്നും ജെയിംസ് പറയുന്നു. ഏതു സമയമാണ് താങ്കള്‍ ഭക്ഷണം കഴിച്ചതെന്നു അറിഞ്ഞല്‍ ഏതു ടീം ആണ് ആ സമയം ഭക്ഷണം നല്‍കിയതെന്ന് അറിയാന്‍ കഴിയും. അതിനെക്കുറിച്ചുള്ള വിവരം തനിക്ക് മെസേജ് ചെയ്യാനും ജെയിംസ് ആവശ്യപ്പെട്ടു.

Top