സ്വന്തം ലേഖകൻ
അറ്റകുറ്റപണികൾക്കായി ഗാരേജിലേയ്ക്കു മാറ്റുന്നതിനിടെ ക്രെയിൻ തകർന്ന് എയർ ഇന്ത്യ വിമാനം റോഡിൽ വീണു. ഹൈദ്രബാദ് ബെഗുംപേട്ട് എയർപോർട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. അപ്രതീക്ഷിതമായി എയർപോർട്ടിനു സമീപത്തെ റോഡിലേയ്ക്കു വിമാനം തകർന്നു വീണെങ്കിലും അപകടത്തിൽ ആർക്കും കാര്യമായി പരുക്കേറ്റില്ല.
70 ടണ്ണിലധികം ഭാരമുള്ള എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് എ-320 ആണ് 200 ടൺഭാരമുള്ള ക്രെയിൻ ഉപയോഗിച്ചു ഉയർത്തി ഗാരേജിലേയ്ക്കു മാറ്റിക്കൊണ്ടിരുന്നത്. ഇതിനിടെ ക്രെയിൻ പൊട്ടിവിമാനം എയർപോർട്ടിന്റെ മതിലിനു മുകളിലൂടെ പുറത്ത് റോഡിലേയ്ക്കു വീഴുകയായിരുന്നു.
എയർപോർട്ടിന്റെ റൺവേയിൽ നിശ്ചലമായി നിന്ന വിമാനം ക്രെയിൻ ഉപയോഗിച്ചു ഉയർത്തിയെടുത്ത് ഗാരേജിലേയ്ക്കു മാറ്റുകയാണ് ചെയ്തിരുന്നത്. ഇതിനിടെയാണ് ക്രൈയിനിനു തകരാർ സംഭവിച്ചത്. ഇതേ തുടർന്നു വിമാനം വിമാനത്താവളത്തിന്റെ മതിലിനു പുറത്തുകൂടി റോഡിലേയ്ക്കും, ഇവിടെ നിന്നു ഉയർന്നു സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലിലേയ്ക്കും ഇടിച്ചു നിന്നു. അപകടം നടക്കുമ്പോൾ നിരവധിപ്പേർ റോഡിൽ കൂടിനിൽക്കുന്നുണ്ടായിരുന്നു. 200 അടി അധികം ഉയരത്തിൽ നിന്നു വിമാനം റോഡിലേയ്ക്കു വീഴുന്നത് കണ്ട് ആളുകൾ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി