വിമാനത്തിനുള്ളില്‍വച്ച് എയര്‍ഹോസ്റ്റസിനോട് ലൈംഗികച്ചുവയോടെ സംസാരിച്ച യാത്രക്കാരനെ ഡല്‍ഹിയില്‍വിമാനമിറങ്ങി അറൈവല്‍ ടെര്‍മിലനില്‍ എത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റില്‍നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് പൊലീസിന്റെ പിടിയിലായത്. പൈലറ്റ് വിവരമറിയിച്ചതനുസരിച്ചാണ് പൊലീസെത്തിയതും ഇയാളെ പിടികൂടിയതും.
മസ്‌കറ്റില്‍നിന്നുള്ള എഐ 974 വിമാനത്തില്‍ യാത്ര ചെയ്തിരുന്നയാളാണ് പിടിയിലായത്.. തന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന് എയര്‍ ഹോസ്റ്റസ് പൈലറ്റിനോട് പരാതിപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൈലറ്റ് വിമാനത്താവളത്തില്‍ വിവരമറിയിച്ചു. അറൈവല്‍ ടെര്‍മിനലില്‍ പൊലീസ് എത്തണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു
വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ത്തന്നെ പൊലീസ് എത്തിയിരുന്നു. വിമാനമിറങ്ങിയെത്തിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൈവിലങ്ങണിയിച്ച് കൊണ്ടുപോവുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ എയര്‍ ഇന്ത്യ അനുവദിക്കുകയില്ലെന്നും മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാരോട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്നവരുടെ എണ്ണം ആഗോള തലത്തില്‍ കൂടുകയാണെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ കണക്ക്. 2015-ല്‍ ഇത്തരത്തിലുള്ള 10,854 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഓരോ 1205 വിമാനയാത്രകളിലും ഒരു സംഭവമുണ്ടാകുന്നുവെന്നാണ് കണക്കാക്കുന്നത്. 2014-ല്‍ 9316 സംഭവങ്ങളാണ് റിപപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.
യാത്രക്കാരുടെ ഭാഗഗത്തുനിന്നുള്ള ഇത്തരം പെരുമാറ്റങ്ങളോട് വിട്ടുവീഴ്ചയില്ലാതെ നിലപാടെടുക്കാനാണ് വിമാനക്കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന് വിമാനജീവനക്കാര്‍ക്കൊപ്പം യാത്രക്കാര്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും വിമാനക്കമ്പനികള്‍ കരുതുന്നു.