മുംബൈയില്‍ ലാന്‍ഡിങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

മുംബൈ: പറന്നിറങ്ങിയ എയര്‍ഇന്ത്യാ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. നാഗ്പൂരില്‍ നിന്ന് 160 യാത്രക്കാരുമായി മുംബൈ വിമാനത്താവളത്തിലേക്ക് ഇറങ്ങുകയായിരുന്ന എ.ഐ 630 വിമാനമാണ് തകരാറിലായത്. ചൊവ്വാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.

തകരാറിനെ തുടര്‍ന്ന് അടിയന്തരമായി എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു. വിമാനത്തിന്റെ ഇടത്തേ വാതിലിലൂടെ, എമര്‍ജെന്‍സി ചൂട്ട് ഉപയോഗിച്ചാണ് യാത്രികരെ പുറത്തിറക്കിയത്. യാത്രികരെല്ലാം സുരക്ഷിതരാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ലാന്‍ഡിങ് ഗിയര്‍ തകരാറിലായതിനെ തുടര്‍ന്ന് റണ്‍വേയിലൂടെ നിരങ്ങിയതാണ് ടയര്‍ പൊട്ടാന്‍ കാരണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top