പറന്നിറങ്ങുന്ന വിമാനത്തെ കൈകൊണ്ട് തൊടാന്‍ പറ്റുമോ? ലോകത്തെ ഏറ്റവും അപകടകാരിയായ വിമാനത്താവളത്തില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്

ലോകത്തെ ഏറ്റവും അപകടകാരിയായ വിമാനത്താവളം എന്ന് വിശേഷിപ്പിക്കുന്ന ഗസ്റ്റാഫിലെ കാര്യങ്ങള്‍ അവിശ്വസനീയമാണ്. ലാന്റ് ചെയ്യാനൊരുങ്ങുന്ന വിമാനത്തെ പേടിച്ച് ഓടി രക്ഷപെടുന്ന നാട്ടുകാരാണിവിടെ ഉള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ഫോട്ടോഗ്രാഫര്‍ പതര്‍ത്തിയ ചിത്രങ്ങളാണ് കരീബിയന്‍ ദ്വീപായ സെന്റ് ബാര്‍ട്‌സിലെ ഗസ്റ്റാഫ്ത്രീ എയര്‍പോര്‍ട്ടിനെ വീണ്ടും മാധ്യമ ശ്രദ്ധയില്‍ എത്തിച്ചിരിക്കുന്നത്. ലാന്‍ഡ് ചെയ്യാനൊരുങ്ങുന്ന വിമാനത്തെ തൊട്ടു തൊട്ടിലെന്ന മട്ടില്‍ ഫോട്ടോയെടുക്കാനാണ് ഒരു യാത്രക്കാരന്‍ ശ്രമിച്ചിരിക്കുന്നത്. ജീവന്‍ പണയം വെച്ച ആ മനുഷ്യന്‍ പകര്‍ത്തിയ ദൃശ്യം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ഒരു ഞെട്ടിപ്പിക്കുന്ന 360 ഡിഗ്രി വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ചെറിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിനായി താഴ്ന്ന് പറക്കുന്ന വഴിയില്‍ ക്യാമറയുമായി നിലകൊള്ളുന്ന യാത്രക്കാരനെ നമുക്കിതില്‍ കാണാം.തുടര്‍ന്ന് വിമാനം ഇയാളുടെ തലയ്ക്ക് മുകളിലൂടെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ചീറിപ്പറക്കുകയും ചെയ്യുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത് മറ്റൊരു പ്ലെയിന്‍സ്‌പോട്ടറാണ്.പ്രദേശ വാസിയും വീഡിയോഗ്രാഫറുമായ സെബാസ്റ്റ്യന്‍ പൊലീറ്റാനോയാണ് ഈ ഫൂട്ടേജ് പകര്‍ത്തിയിരിക്കുന്നത്. വിമാനത്തിന്റെ ഒരു വീല്‍ ഈ ഫോട്ടോഗ്രാഫറെ സ്പര്‍ശിച്ചിരുന്നുവെന്ന് തന്നെയാണ് സെബാസ്റ്റ്യന്‍ വെളിപ്പെടുത്തുന്നത്.വീല്‍ തന്റെ വലതു കൈയ്ക്ക് തൊട്ടിരുന്നുവെന്ന് ഫോട്ടോഗ്രാഫര്‍ വിളിച്ച് പറഞ്ഞിരുന്നുവെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ തലയ്ക്ക് മുകളില്‍ വിമാനമെത്തിയപ്പോള്‍ ആ ഫോട്ടോഗ്രാഫര്‍ തുരുതുരാ ഫോട്ടോകള്‍ എടുത്തിരുന്നുവെന്നും തുടര്‍ന്ന് ഒന്നും സംഭവിക്കാത്തത് പോലെ വീഡിയോ ക്യാമറയിലേകക് നോക്കി ചിരിക്കുകയും ചെയ്യുന്നുണ്ട്. സെന്റ് ബാര്‍ട്‌സ് വിമാനത്താവളത്തിലെ റണ്‍വേ ഒരു മലയ്ക്കും സെന്റ് ജീന്‍ ഉള്‍ക്കടലിന്റെ വെള്ളമണല്‍ ബീച്ചിനുമിടയിലാണ് നിലകൊള്ളുന്നത്. വളരെ കഴിവും പ്രവൃത്തി പരിചയവുമുള്ള പൈലറ്റുമാര്‍ക്ക് മാത്രമേ ഇവിടെ വിമാനം അപകടമില്ലാതെ ഇറക്കാന്‍ സാധിക്കുകയുള്ളൂ. ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ഇവിടെയുള്ള ഒരു തിരക്കേറിയ റോഡിനെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ വിമാനം പറത്തേണ്ടി വരും.

വിമാനം റണ്‍വേയില്‍ ഇറങ്ങുന്ന നിമിഷം യാത്രക്കാര്‍ക്കും ക്രൂവിനും ജീവന്‍ പോകുന്ന ഞെട്ടലുണ്ടാക്കും. ഇത്തരത്തില്‍ സാഹസികമായി വിമാനമിറങ്ങുന്ന അപൂര്‍ വഫോട്ടോകള്‍ എടുക്കാന്‍ സെന്റ് ജീന്‍ ഗ്രാമത്തില്‍ പതിവായി ആളുകള്‍ എത്താറുണ്ട്. എന്നാല്‍ വിമാനത്തിന്റെ വഴിയില്‍ ഇറങ്ങി ഇത്തരത്തില്‍ഫോട്ടോയെടുക്കാന്‍ ധൈര്യപ്പെടുന്നവര്‍ വിരളമാണ്. ഭൂരിഭാഗം ഫോട്ടോഗ്രാഫര്‍മാരും സുരക്ഷിതമായ അകലത്തില്‍ നിന്നാണ് ഫോട്ടോകള്‍ എടുക്കാറുള്ളത്.

ഇവിടുത്തെ ചെറിയ റണ്‍വേയില്‍ വലിയ പാസഞ്ചര്‍ ജെറ്റുകള്‍ക്ക് ഇറങ്ങാന്‍സാധിക്കില്ല. റീജിയണല്‍ എയര്‍ലൈനുകളും ചാര്‍ട്ടര്‍ കമ്പനികളും മാത്രമാണ് ഈ വിമാനത്താവളത്തെ പ്രധാനമായും ഉപയോഗിക്കുന്നത്. കൂടുതലായും ടര്‍ബോപ്രോപ് പ്ലെയിനുകളാണിവിടെ ഇറങ്ങുന്നത്. ഇവിടെ നിന്നും വിമാനം ടേയ്ക്ക് ഓഫ് ചെയ്യുന്നതും സാഹസികമായ പ്രവൃത്തിയാണ്. സെന്റ് ബാര്‍ട്‌സിന് പുറമെ കനത്ത അപകടം പതിയിരിക്കുന്ന മറ്റനേകം വിമാനത്താവളങ്ങളും വിവിധ രാജ്യങ്ങളിലുണ്ട്. നേപ്പാളിലെ ടെന്‍സിങ് ഹിലാരി എയര്‍പോര്‍ട്ട്, സാബയിലെ ജ്വാന്‍ചോ ഇ. യ്‌റൗസ്‌ക്യൂന്‍ എയര്‍പോര്‍ട്ട്, പോര്‍ട്ടുഗലിലെ ഫന്‍ചലിലുള്ള മഡെരിയ എയര്‍പോര്‍ട്ട്, ഫ്രാന്‍സിലെ കൗര്‍ചെവെല്‍ എയര്‍പോര്‍ട്ട്, സ്‌കോട്ട്‌ലന്‍ഡിലെ ഔട്ടര്‍ ഹെല്‍ബ്രൈഡ്‌സിലെ ബാറ എയര്‍പോര്‍ട്ട്, ജിബ്രാല്‍ട്ടര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്,ഭൂട്ടാനിലെ പാറോ എന്നിവ അവയില്‍ ചിലതാണ്.

Top