ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച വിമാനത്താവളങ്ങള്‍ തുറന്നു. പൈലറ്റുമാര്‍ക്ക് നല്‍കിയിരുന്ന നോട്ടാം(Notice to Airmen to alert aircraft pilots of potential hazards along a flight route) നിര്‍ദേശം കേന്ദ്രം പിന്‍വലിച്ചു. ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ വിമാന സര്‍വീസുകളാണ് റദ്ദാക്കി കൊണ്ട് വിമാനത്താവളങ്ങള്‍ അടച്ചത്.
ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന് മുകളിലൂടെയുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്ത്യ ഒഴിവാക്കാന്‍ തീരുമാനിച്ചു. ലെ, ജമ്മു, ശ്രീനഗര്‍, ചണ്ഡീഗഡ്, ഷിംല, ധരംശാല, ഡെറാഡൂണ്‍, അമൃത്സര്‍ എന്നീ വിമാനത്താവളങ്ങളാണ് അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ചിട്ടത്.
പാകിസ്ഥാനിലെ ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍ക്കോട്ട്, ഇസ്‌ളാമാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. അതിനിടെ, ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത് ഇന്ത്യയും ചൈനയും റഷ്യയും. മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ യോഗത്തിലാണ് ഭീകരവാദത്തിനെതിരെ ഒന്നിച്ച് നില്‍ക്കുമെന്ന് സംയുക്ത പ്രസ്താവനയിറക്കിയത്. കിഴക്കന്‍ ചൈനയിലാണ് മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്.