വിമാനത്താവളങ്ങളിലെത്തി യാത്രക്കാരന്റെ ശ്രദ്ധതിരിച്ച് ലഗേജുകള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍

ഹീത്രു: വിമാനമിറങ്ങി ലഗേജുകാത്തുനില്‍ക്കുന്നതിനിടയില്‍ ഒന്നു കണ്ണുതെറ്റിയാല്‍ ലഗേജുമായി മുങ്ങുന്ന വിരുതന്‍മാര്‍ പിടിയില്‍. ലണ്ടന്‍ ഹീത്രൂവില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അതിവിദഗ്ധരായ മോഷ്ടാക്കളെ കുടുക്കിയത്.

ഡാനിയേല്‍ കെന്നഡി, ഡെനിസ് ബ്ലാക്ക്ബേണ്‍ എന്നീ ദമ്പതിമാരെയാണ് ഹീത്രൂവില്‍നിന്ന് പൊലീസ് പൊക്കിയത്. ഘാനയില്‍നിന്നെത്തിയ വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കൊപ്പമായിരുന്നു ഇവര്‍. യാത്രക്കാരിലൊരാള്‍ ഒരു ഫോണ്‍ കടയില്‍ ഷോപ്പിങ് നടത്തുന്നതിനിടെ, വളരെ സ്വാഭാവികമായി നടന്നുവരുന്ന ഡാനിയേല്‍, യാത്രക്കാരിയുടെ ഹാന്‍ഡ്ബാഗ് കരസ്ഥമാക്കുകയും കോട്ടിനുള്ളില്‍ മറച്ചുവെച്ച് നടന്നുനീങ്ങുകയുമാണ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഷണത്തിനിരയാക്കേണ്ടവരെ നേരത്തെതന്നെ തീരുമാനിക്കുന്ന ഇവര്‍, ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ചിരിച്ചുകളിച്ചാണ് വിമാനത്താവളത്തില്‍ പെരുമാറുക. ഇരയുടെ അടുത്തുപോയിനിന്ന് ഡെനിസാണ് അവരുടെ ശ്രദ്ധ തെറ്റിക്കുക. ഇതിനിടെ ഡാനിയേല്‍ കൃത്യം നടപ്പാക്കുകയും ചെയ്യും. ബാഗ് നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞ് ഇര പൊലീസില്‍ പരാതിപ്പെടുമ്പോഴേക്കും ഇവര്‍ ഇരുവരും കടന്നിരിക്കും.

മകന്‍ റയാന്‍ കെന്നഡിയുടെ കൂടെ സഹായത്തോടെയാണ് ഇവര്‍ മോഷണം നടപ്പാക്കിയിരുന്നത്. വിമാനത്താവളത്തിന് പുറത്തെ കാര്‍പാര്‍ക്കില്‍ കാത്തുനില്‍ക്കുന്ന റയാന്‍ ഇരുവരെയും അതിവേഗം പുറത്തെത്തിക്കുകയും ചെയ്യും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവരെ തിരിച്ചറിഞ്ഞതോടെ ദമ്പതിമാരുടെ കള്ളക്കളി പുറത്താവുകയായിരുന്നു.

ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് വിലപിടിപ്പുള്ള ഒട്ടേറെ വസ്തുക്കള്‍ കണ്ടെത്തി. മയക്കുമരുന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതിയില്‍ തിങ്കളാഴ്ച ഹാജരാക്കിയ മൂന്നുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഡാനിയേലിന് രണ്ടുവര്‍ഷവും എട്ടുമാസവും തടവുശിക്ഷ വിധിച്ച കോടതി, ഡെനിസിനെ ഒരുവര്‍ഷത്തേക്കും ശിക്ഷിച്ചു. റയാന് ഒരുവര്‍ഷത്തെ നല്ലനടപ്പാണ് കോടതി വിധിച്ചത്. ഇക്കാലയളവില്‍ വാഹനമോടിക്കുന്നതില്‍നിന്നും വിലക്കിയിട്ടുമുണ്ട്.

Top