പാകിസ്താനെ പാഠം പഠിപ്പിച്ച മോദിക്കൊപ്പം ഒറ്റക്കെട്ടായി ഇന്ത്യ; രാജ്യം മുഴുവന്‍ ബിജെപി തരംഗം

ബെഗളൂരു: പാകിസ്താന് ഇന്ത്യ നല്‍കിയ തിരിച്ചടി ബിജെപിയുടെ വിജയം ഉറപ്പാക്കുമോ? മോദി സര്‍ക്കാര്‍ നടത്തിയ പ്രത്യാക്രമണം ഒരോ ഇന്ത്യക്കാരനും നെഞ്ചേറ്റിയിരിക്കുകയാണ്. ഈ സാഹചര്യം ഇന്ത്യയില്‍ ബിജെപിയ്ക്ക് വന്‍ ഗുണം ചെയ്യുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. പ്രധാനമന്ത്രിയ്ക്കനുകൂലമായുണ്ടായ ഈ തംരംഗം വോട്ടായി മാറുമെന്ന് തന്നെയാണ് ബിജെപി നേതാക്കളും കരുതുന്നത്.

കര്‍ണാടകയില്‍ 22 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പ പറഞ്ഞു.’ഇന്നലെ നമ്മള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കടന്ന തീവ്രവാദികളുടെ മൂന്ന് ക്യാമ്പുകള്‍ തകര്‍ത്തു. ഇത് രാജ്യമെമ്പാടും മോദി അനുകൂല തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണും’ യെദ്യൂരപ്പ അഭിപ്രായപ്പെട്ടു. ഇന്ത്യ പാക് മണ്ണില്‍ നടത്തിയ ആക്രമണം യുവാക്കളെ ആവേശഭരിതരാക്കിയിട്ടുണ്ട്. അത് ഞങ്ങളെ 22ലേറെ ലോക്‌സഭാ സീറ്റുകള്‍ നേടാന്‍ സഹായിക്കുമെന്നും ചിത്രദുര്‍ഗയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാനുള്ള ധൈര്യം മോദി കാണിച്ചിരിക്കുകയാണ്. 40 രക്തസാക്ഷികളുടെ മരണത്തിന് പ്രതികാരവും ചെയ്തു. ഓരോ തുള്ളി രക്തത്തിനും പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാക്കു പറഞ്ഞതുപോലെ താന്‍ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കാട്ടിത്തന്നിരിക്കുകയാണ്. എല്ലാവരും അതിനെ സ്വാഗതം ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും.’ യദ്യൂരപ്പ പറഞ്ഞു.

Top