ലണ്ടന്‍: വിമാനവും ഡ്രോണുമായി കൂട്ടിയിടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മറ്റൊരു സംഭവം കൂടി .രണ്ടടി നീളമുള്ള ഡ്രോണ്‍ പറന്നുയര്‍ന്ന വിമാനത്തിന്റെ വെറും 100 അടി താഴ്ചയിലൂടെയാണ് പറന്ന് നീങ്ങിയിരുന്നത്. ഞെട്ടിയ്ക്കുന്ന സംഭവം നടന്നത് ഫെബ്രുവരി 14ന് ഹീത്രോ വിമാനതാവളത്തിലാണ്.
ഏറ്റവും അപകടം പിടിച്ച കാറ്റഗറിയിലാണ് യുകെ എയര്‍പ്രോക്‌സ് ബോര്‍ഡ് ഈ അപകടത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടേയ്ക്ക് ഓഫ് കഴിഞ്ഞ പൈലറ്റ് വിമാനം 12,500 അടി ഉയരത്തില്‍ പറത്തുമ്പോഴായിരുന്നു ഡ്രോണ്‍ വിമാനത്തെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്ന് പോയത്. കഴിഞ്ഞ ഏപ്രില്‍ 17ന് ഹീത്രോവില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ബ്രിട്ടീഷ് എയര്‍വേസിന്റെ യാത്രാവിമാനം ഡ്രോണുമായി കൂട്ടിയിടിച്ചിരുന്നു. ജനീവയില്‍ നിന്നും വന്ന എയര്‍ബസ് എ320 ന് ആണ് ഈ അനുഭവമുണ്ടായത്. 132 യാത്രക്കാരും അഞ്ച് ക്രൂവുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ബ്രിട്ടീഷ് എയര്‍സ്‌പേസില്‍ ഇതാദ്യമായാണ് ഒരു കമേഴ്‌സ്യല്‍ വിമാനം ഡ്രോണുമായി കൂട്ടിയിടിച്ച സംഭവമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭാഗ്യവശാല്‍ വന്‍ അപകടം ഒഴിവാകുകയും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. അന്ന് വിമാനം ലാന്‍ഡ് ചെയ്യാന്‍ അഞ്ച് മുതല്‍ 10 മിനുറ്റ് വരെ ബാക്കി നില്‍ക്കവെയാണ് കൂട്ടിയിടിയുണ്ടായിരുന്നത്. ഹീത്രോവിലെ ടെര്‍മിനല്‍ 5ലാണ് വിമാനം ഇറങ്ങിയത്.ഉച്ചയ്ക്ക് 12.50നായിരുന്നു സംഭവം.
എന്നാല്‍ ഏപ്രില്‍ 17ന്റെ സംഭവം ഡ്രോണുമായി ബന്ധപ്പെട്ടതല്ലെന്ന് ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി പട്രിക് മാക് ലൗഗ്ലിന്‍ എംപിമാരോട് പറഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തിരുന്നുവെന്നും തുടര്‍ന്ന് ആവശ്യമായ പരിശോധനകള്‍ നടത്തിയതിന് ശേഷമാണ് അടുത്ത വിമാനം ടേക്ക് ഓഫ് ചെയ്തതെന്നുമായിരുന്നു ബ്രിട്ടീഷ് എയര്‍വേസ് വ്യക്തമാക്കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ഒരു അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ അത് അവസാനിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് വെളിപ്പെടുത്തണമെന്ന് പൊലീസ് ജനങ്ങളോട് നിര്‍ദേശിച്ചിരുന്നു. തെളിവിനായി പൊലീസ് റിച്ച്മണ്ട്, സൗത്ത് വെസ്റ്റ് ലണ്ടന്‍ എന്നിവിടങ്ങളില്‍ വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
ഏപ്രിലിനും കഴിഞ്ഞ വര്‍ഷം ഒക്ടോബറിനും ഇടയില്‍ 23 പ്രാവശ്യം ഡ്രോണുകളും കമേഴ്‌സ്യല്‍ വിമാനങ്ങളും തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്ന് പോയിരുന്നുവെന്നാണ് യുകെ എയര്‍പ്രോക്‌സ് ബോര്‍ഡിന്റെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22ന് ബോയിങ് 777 വിമാനവും ഡ്രോണും തമ്മില്‍ നേരിയ വ്യത്യാസത്തിനാണ് കൂട്ടിയിടിയില്‍ നിന്ന് ഒഴിവായത്. 2015 ഓഗസ്റ്റ് 12, ഒക്ടോബര്‍ 4, ഒക്ടോബര്‍ 13,നവംബര്‍ 28,ഡിസംബര്‍ 6 എന്നീ ദിവസങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രോണുകള്‍ വിമാനത്തിന്റെ എന്‍ജിനെ നശിപ്പിക്കാനും അല്ലെങ്കില്‍ കോക്ക് പിറ്റ് വിന്‍ഡ് സ്‌ക്രീനിന് കേടുപാടു വരുത്താനും ശേഷിയുള്ളവയാണെന്നാണ് പൈലറ്റുമാര്‍ മുന്നറിയിപ്പേകുന്നത്. ഇവ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റഡാന്‍ സ്‌ക്രീനുകളില്‍ വളരെ ചെറുതായി മാത്രമേ ദൃശ്യമാവുകയുള്ളൂവെന്നതും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വിമാനത്തിന്റെ നോസ് അല്ലെങ്കില്‍ മറ്റേതെങ്കിലും മൃദുഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മുട്ടുന്ന വേളയില്‍ ഡ്രോണുകലുടെ ലിഥിയം ബാറ്ററിക്ക് തീ പിടിക്കാന്‍ സാധ്യതയുണ്ടെന്നും അത് വന്‍ അപകടത്തിന് വഴിയൊരുക്കുമെന്നും എന്‍ജീനിയമാര്‍ മുന്നറിയിപ്പേകുന്നു.
25പൗണ്ടില്‍ താഴെ മാത്രം വില വരുന്ന ആയിരക്കണക്കിന് ഡ്രോണുകളാണ് ബ്രിട്ടനിലെ ആളുകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ വാങ്ങിയിരിക്കുന്നത്. ഇവ സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയുെട ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിപ്പിക്കാമെന്നതും കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഡ്രോണുകള്‍ യാത്രാവിമാനങ്ങളുമായി കൂട്ടിയിടിക്കാനുള്ള റിസ്‌കുകളെ പറ്റിയുള്ള ഗവേഷണത്തെ പിന്തുണയ്ക്കാന്‍ ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടിനോടും സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയോടും ആവശ്യപ്പെട്ടിട്ടതുണ്ട്.
ഹൈഎന്‍ഡ് ഡ്രോണുകള്‍ക്ക് 6000 അടി വരെ ഉയരത്തിലും 50 എംപിഎച്ച് വേഗതയിലും പറക്കാന്‍ സാധിക്കുമെന്നതും 25 മിനുറ്റ് വരെ വായുവില്‍ നിലകൊള്ളാന്‍ സാധിക്കുമെന്നതും വിമാനങ്ങള്‍ക്ക് കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. 25 പൗണ്ട് മുതല്‍ 20,000 പൗണ്ട് വരെ വിലയുള്ള ഡ്രോണുകളുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം യുകെയില്‍ 15,000 ഡ്രോണുകള്‍ വിറ്റ് പോയെന്നാണ് ഇലക്ട്രിക്കല്‍ സ്റ്റോര്‍ മാപ്ലിന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ രംഗങ്ങളില്‍ ഡ്രോണുകളെ ഉപയോഗിക്കുന്ന രീതി വ്യാപകമാവുന്നുമുണ്ട്. ഡ്രോണുകള്‍ പിസ വിതരണം ചെയ്യുന്നതിന്റെ വീഡിയോ ഡോമിനോസ് പിസ കഴിഞ്ഞ വര്‍ഷം റീലീസ് ചെയ്തിരുന്നു. തങ്ങളുടെ ഡെലിവറി വേഗത്തിലാക്കാന്‍ ആമസോണ്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ആലോചിക്കുന്നുമുണ്ട്. ബിബിസി പോലുള്ള ബ്രോഡ്കാസ്റ്റര്‍മാരും മറ്റും ഷൂട്ടിംഗിനായി ഡ്രോണുകളെ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ക്ക് എല്ലാ സമയവും വിമാനങ്ങള്‍ വരുന്നത് കാണാന്‍ സാധിക്കുന്നതിനാല്‍ ഡ്രോണുകളെ 400 അടി ഉയരത്തില്‍ പറപ്പിക്കരുതെന്നുമാണ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി ഡ്രോണ്‍ ഓപ്പറേറ്റര്‍മാരെ ഉപദേശിക്കുന്നത്. ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ 50 മീറ്റര്‍ ഉയരത്തില്‍ കൂടുതല്‍ ആളുകള്‍, വാഹനങ്ങള്‍ , കെട്ടിടങ്ങള്‍, തുടങ്ങിയവയ്ക്ക് മുകളില്‍ പറപ്പിക്കാനും പാടില്ല. വര്‍ധിചച്ച് വരുന്ന ഡ്രോണുകള്‍ യുകെയില്‍ വന്‍ ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ ഒരു ഡ്രോണ്‍ രജിസ്‌ട്രേഷന്‍ സ്‌കീം ആവിഷ്‌കരിക്കാന്‍ മിനിസ്റ്റര്‍മാര്‍ ആലോചിക്കുന്നുണ്ട്. അയര്‍ലണ്ടിലും യുഎസിലും നിലവിലുള്ള ഇത്തരം നിയമത്തിന് സമാനമായിരിക്കുമിത്