ആരാധകനൊപ്പം സെല്‍ഫിയെടുക്കാന്‍ ഐശ്വര്യയെ കാറില്‍ നിന്നും ഇറങ്ങാന്‍ പറഞ്ഞ് അഭിഷേക്

അമിതാഭ് ബച്ചനും ഋഷികപൂറും നായകരാകുന്ന 102 നോട്ട്ഔട്ട് സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് നിരവധി താരങ്ങളാണ് എത്തിയത്. അഭിഷേകും ഐശ്വര്യയും രണ്‍ബീറുമായിരുന്നു മുഖ്യ ആകര്‍ഷണം. ഷോ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ഒരു ആരാധകന്‍ അഭിഷേകിന്റെ അടുത്ത് എത്തുന്നത്.

ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പം സെല്‍ഫിയെടുക്കണമെന്നാണ് ആരാധകന്റെ ആവശ്യം. ഉടന്‍ അഭിഷേക് കാറിലിരിക്കുന്ന ഐശ്വര്യയുടെ അടുത്തേക്ക് ആരാധകനെ കൊണ്ടുപോയി. അഭിഷേകിന്റെ ആവശ്യപ്രകാരം ഐശ്വര്യ കാറില്‍ നിന്നും ഇറങ്ങി. വെളിച്ചമുള്ള ഭാഗത്തേക്കും മൂവരും നടന്നു. ആരാധകന്‍ തന്റെ പ്രിയതാരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തു. ചിരിച്ചുകൊണ്ടാണ് താരദമ്പതികളും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സെല്‍ഫിയെടുത്ത ആരാധകന്‍ ഗുജറാത്തി നടനാണെന്നും 102 ചിത്രത്തിലെ സഹതാരമാണെന്നും ചിലര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top