മുംബൈ: മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായിയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ചെറുപ്പത്തിലെ മോഡലിങ്ങിലെത്തിയ താരത്തിന്റെ ആരും കാണാത്ത ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാം വഴി നടി പങ്കുവച്ചിരിക്കുകയാണ്.
ചിത്രങ്ങള്‍ക്കൊപ്പം മിസ് വേള്‍ഡ് ഐശ്വര്യ റായിയുടെ അപൂര്‍വമായ ഫോട്ടോസ് ആണെന്ന് തലവാചകവും നല്കിയിരിക്കുന്നു. ലോകസുന്ദരിയായതിന് ശേഷം അഭിനയത്തിലെത്തിയെങ്കിലും താരം അധികം ബിക്കിനി വേഷങ്ങളൊന്നും ഇട്ടിരുന്നില്ല. എന്നാല്‍ ആരെയും അതിശയിപ്പിക്കുന്ന ബിക്കിനി ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
വളരെ ചെറുപ്പത്തില്‍ തന്നെ മോഡലിങ്ങ് രംഗത്തെത്തിയയാളാണ് ഐശ്വര്യ. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു താരം കാമലിന് പെന്‍സിലിന്റെ പരസ്യത്തില്‍ അഭിനയിച്ചിരുന്നത്. അതായിരുന്നു ആദ്യത്തെ ഷൂട്ട്. ഇരുവര്‍ എന്ന മണിരത്നത്തിന്റെ സിനിമയിലാണ് ഐശ്വര്യ ആദ്യമായി അഭിനയിച്ചത്. മോഹന്‍ലാല്‍ ആയിരുന്നു നായകന്. അതിന് ശേഷമാണ് ബോളിവുഡിലെത്തിയത്. എന്നാല്‍ നടിയാവണമെന്ന് ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടില്ലെന്നാണ് ഐശ്വര്യ പറയുന്നത്.