സമാനതകളില്ലാത്ത വിധം നാടിനെ ഭീതിയിലാഴ്ത്തിയ നിപ വീണ്ടും എത്തിയിരിക്കുകയാണ്. സമൂഹമാകെ പലവിധ കാരണങ്ങളാല്‍ ആശങ്കയിലായിരിക്കുകയാണ്. എന്നാല്‍ നമ്മള്‍ അതിജീവിക്കും അതിനുള്ള ജീവിക്കുന്ന ഉദാഹരണമാണ് താനെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നിപയെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ അജന്യ എന്ന നഴ്‌സിങ് സ്റ്റുഡന്റ്.
അജന്യ പറയുന്നത്:
‘പേടിയല്ല വേണ്ടത് ജാഗ്രതയാണ്. നമ്മള്‍ അതിജീവിക്കും. അതിനുള്ള വലിയൊരു ഉദാഹരണമാണ് ഞാന്‍. നമ്മുടെ കൂടെ ആരോഗ്യവകുപ്പ് സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്താണെന്ന് അറിയാതെപോലും അതില്‍ നിന്ന് അതിജീവിച്ച് വന്നു. ആരും പേടിക്കരുത്,ജാഗ്രത വേണം .എന്ത് അസുഖമുണ്ടെങ്കിലും പെട്ടെന്ന് തന്നെ ഡോകടറെ കാണണം. നമ്മുടെ ആരോഗ്യവകുപ്പ് കൂടെയുണ്ട്. എനിക്ക് തന്ന ആത്മവിശ്വസവും ധൈര്യവുമാണ് എന്നെ അതിജീവിക്കാന്‍ സഹായിച്ചത്.ഇതും നമ്മള്‍ അതിജീവിക്കും’