”ഇന്ത്യന്‍ ജെയിംസ് ബോണ്ട്’ഡോവല്‍ പാകിസ്ഥാനെ ആക്രമിച്ചതിങ്ങനെ .ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കും; പാകിസ്ഥാന്‍

ന്യുഡല്‍ഹി:പക്കിസ്ഥാന്റെ ഉറി ഭീകരാക്രമണത്തിനു മറുപടിയായി പാക് അധീന കശ്‌മീരിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നതതലയോഗം വിളിച്ചു. അന്താരാഷ്‌ട്ര അതിര്‍ത്തി നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷ കാബിനറ്റ് കമ്മിറ്റിയുടെ യോഗം വിളിച്ചിരിക്കുന്നത്.അതിര്‍ത്തിയിലെ സുരക്ഷ സൈനിക ദൗത്യത്തെ തുടര്‍ന്ന് ശക്തിപ്പെടുത്തിയിരുന്നു. സുരക്ഷാ നടപടികള്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് എന്തുകൊണ്ട് സൈന്യം മിന്നലാക്രമണം നടത്തിയെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമ്യം പാകിസ്ഥാനെ ആക്രമിക്കാന്‍ കേരളാകേഡര്‍ ഐപിഎസ് ഓഫീസറായ അജിത് ഡോവല്‍ തന്ത്രമൊരുക്കിയത് എങ്ങനെ ?പ്രധാനമന്ത്രി മോദിയേക്കാല്‍ പാകിസ്ഥാന്‍ ഭയപ്പെടുന്നത് കേരളാ കേഡര്‍ ഐപിഎസ് ഓഫീസറുമായിരുന്ന ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത് ഡോവലിനെയാണ്. മോഡീയുടെ വലം കൈയ്യായാണ് അജിത് ഡോവല്‍ അറിയപ്പെടുന്നത്. അജിത് ഡോവലോരുക്കിയ തന്ത്രത്തിലാണ് ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചത്. അര്‍ദ്ധരാത്രി പതിനൊന്നോടെ തന്റെ ഓഫീസിലെത്തിയ അജിത് ഡോവല്‍ ഉറങ്ങാന്‍ പോയത് പാക് അതിര്‍ഥി കടന്ന് അക്രമിക്കാന്‍ പോയ അവസാന സൈനികനും ദൗത്യം വിജയിച്ച് സുരക്ഷിതമായി തിരിച്ചെത്തിയെന്ന വാര്‍ത്ത പ്രധാനമന്ത്രിയെ അറിയിച്ച ശേഷം. ഓഫീസ് മുറിയിലിരുന്ന് സൈന്യത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഡോവലിന്റെ കൂടി പ്രധിരോധമന്ത്രി മനോഹര്‍ പരീക്കറും കരസേനാമേധാവിയും ഉണ്ടായിരുന്നു.
കേരള കേഡറിലുള്ള ഐ.പി.എസ്. ഓഫീസറായാണു ഡോവല്‍ സര്‍വീസ് തുടങ്ങിയത്. ഇന്റലിജന്‍സ് ബ്യൂറോ ഡയക്ടറായാണ് അദ്ദേഹം വിരമിച്ചത്. ആരാധകര്‍ ”ഇന്ത്യന്‍ ജെയിംസ് ബോണ്ട്” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പാക് മുസ്ലിമിന്റെ രൂപത്തില്‍ ഏഴ് വര്‍ഷമാണ് അദ്ദേഹം ആ ലാഹോറില്‍ കഴിഞ്ഞത്. അനുഭവത്തില്‍നിന്നുള്ള ശക്തിയിലാണ് അദ്ദേഹം പാക് വിരുദ്ധ നീക്കം ആസൂത്രണം ചെയ്തതത്.
മ്യാന്‍മറിലടക്കം മിന്നലാക്രമണം ആസൂത്രണം ചെയ്തു വിജയം കൊയ്ത ചരിത്രം അദ്ദേഹത്തിനുണ്ട്. എന്നാല്‍ , ഒരു കാലത്ത് അദ്ദേഹം മലയാളികള്‍ക്കിടെയിലുണ്ടായിരുന്നു. ഉറിയിലെ സേനാതാവളം ആക്രമിച്ചതിനോട് ഇന്ത്യ വൈകാരികമായി പ്രതികരിക്കാതെ സൂക്ഷിച്ചു. ദാരിദ്ര്യത്തെ മറികടക്കാന്‍ മത്സരിക്കാമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചത്. പാകിസ്താനെ വഴിതെറ്റിക്കാനുള്ള നീക്കവും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായി. ഭീകരര്‍ക്കെതിരായ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടികള്‍ ഏകോപിപ്പിക്കാന്‍ ഡോവലിനെയാണ് കേന്ദ്രസര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. പാക് അധീന കശ്മീരിലെ ദൗത്യം അത്ര നിസാരമായിരുന്നില്ല. കുന്നുകളും കാടും ഒക്കെ അടങ്ങിയ മേഖലയിലാണ് ഇന്ത്യന്‍ സൈന്യം രാത്രിയില്‍ കടന്നെത്തിയത്. ഏഴ് ഭീകര ക്യാമ്പുകള്‍ ഉണ്ടായിരുന്നു. ഓരോയിടത്തും 40 ഭീകരര്‍ എങ്കിലും ഉണ്ടായിരുന്നു. പുറത്തറിയുന്നതിലേറെ നഷ്ടമാണു പാകിസ്താനിലുണ്ടായതെന്നാണു സൂചന. ഭീകര്‍ക്കും കൃത്യമായ താക്കീത് ലഭിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഇന്ത്യ തിരിച്ചടി ആരംഭിച്ചത്. soldiers-dih
ഭീകര താവളങ്ങള്‍ ഒരാഴ്ചയോളം നിരീക്ഷിച്ചതിനുശേഷമായിരുന്നു ആക്രമണം. നിയന്ത്രണരേഖ കടന്ന് മൂന്നു കിലോമീറ്ററോളം ഉള്ളിലേക്കെത്തിയ ഇന്ത്യന്‍ സൈന്യം, ഭീകരരുടെ താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തുകയായിരുന്നു. അര്‍ധരാത്രിയോടെ ആരംഭിച്ച ആക്രമണം പുലര്‍ച്ചെ 4.30ഓടെ അവസാനിപ്പിക്കുകയും ചെയ്തു. ഭീകരര്‍ക്കു സഹായം ചെയ്തവരെയും ഇടനിലക്കാരെയും വധിച്ചു. എന്നാല്‍ ഇന്ത്യന്‍ പക്ഷത്തിനിന്ന് ആളപായം ഉണ്ടായില്ല. ഇതിനു സഹായകമായത് ഡോവലിന്റെ പരിചയ സമ്പത്താണ്.
ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് കൃത്യമായ മുന്നൊരുക്കത്തോടെയാണ്. എപ്പേള്‍ എങ്ങനെ എവിടെ ആക്രമിക്കണമെന്നത് മോഡിയെ ഉപദേശിച്ചത് ഡോവലാണ്. ആക്രമണത്തിന് ഇന്ത്യക്കു മുന്നില്‍ തടസങ്ങളുണ്ടായിരുന്നു. അതിര്‍ത്തി കടന്നാല്‍ ലോകരാജ്യങ്ങളുടെ പ്രതിഷേധമുറപ്പ്. പാകിസ്താനെ പിന്തുണയ്ക്കാന്‍ സദാസന്നദ്ധമായി െചെനയും. എന്നാല്‍, ഭീകരതയുടെ കേന്ദ്രം എന്ന ദുഷ്‌പേര് ബംാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളും പതിച്ചു നല്‍കിയതോടെ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമായി.loc
അതേസമയം ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍. പരമാവധി സംയമനം പാലിക്കും. അതു കഴിഞ്ഞാല്‍ തിരിച്ചടിക്കും. നിയന്ത്രണരേഖ കടന്ന് ഇന്ത്യ ആക്രമിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്ര സംഘടനയിലെ പാക് പ്രതിനിധി മലീഹ ലോധി പറഞ്ഞു. കാശ്മീര്‍ പ്രശ്നത്തില്‍ യു.എന്‍ ഇടപെടണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം മോട്ടോര്‍ ഷെല്‍ ആക്രമണവും വെടിവയ്പും നടത്തി. ഇതില്‍ രണ്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടു. എന്നാല്‍ നിയന്ത്രണരേഖ കടന്ന് ആക്രമണമുണ്ടായിട്ടില്ല. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഒരു ഇന്ത്യന്‍ സൈനികനെ പിടികൂടിയതായും മലീഹ ലോധി പറഞ്ഞു. ആണവായുധങ്ങള്‍ കയ്യിലുള്ള രാജ്യങ്ങളെന്ന നിലയില്‍ സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കണം. ഇന്ത്യയുടെ പ്രകോപനപരമായ നടപടികള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മലീഹ ലോധി ആവശ്യപ്പെട്ടു.
ബുധനാഴ്ച അര്‍ദ്ധ രാത്രിക്ക് ശേഷം പാക് അധീന കശ്മീരിലെ (പി.ഒ.കെ) ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 38 ഭീകരരോളം കൊല്ലപ്പെട്ടിരുന്നു. അതേസമയം, പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം കമാന്‍ഡോ ആക്രമണം നടത്തിയെന്നത് കെട്ടുകഥയാണെന്നും നിയന്ത്രണരേഖയില്‍ വെടിവയ്പാണുണ്ടായതെന്ന നിലപാടിലാണ് പാക് സൈന്യവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top