സ്വന്തം ലേഖകൻ
കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് പത്തു വർഷമായി നാട്ടിൽ പോകുവാൻ കഴിയാഞ്ഞ ആലപ്പുഴ, ചെങ്ങന്നൂർ, മാന്നാർ കുട്ടമ്പേരൂർ സ്വദേശി സന്തോഷിനു ഇന്ത്യൻ എംബസി കുവൈറ്റിന്റെ സഹായത്തോടെ നാട്ടിൽ എത്തിച്ചു.
ഇന്ത്യൻ എംബസി യാത്ര ടിക്കറ്റ് നൽകി. പാസ്സ്‌പോർട്ടോ നിയമപരമായ താമസരേഖകളോ ഇല്ലാതിരുന്ന അദ്ദേഹത്തിന് അസോസിയേഷന്റെ ഇടപെടലിലൂടെ എംബസി എമർജൻസി പാസ്‌പോര്ട്ട് ഇഷ്യൂ ചെയ്തു യാത്രക്കുള്ള വഴിയൊരുക്കി.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കഴിഞ്ഞ രണ്ടു മാസമായി നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലം കണ്ട സന്തോഷത്തിലാണ് അജപാക് ഭാരവാഹികൾ. കുവൈറ്റ്, ഫഹാഹീലിൽ അദേഹത്തിന്റെ താമസ സ്ഥലത്തു അജപാക് പ്രസിഡന്റ് രാജീവ് നടുവിലേമുറി, ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, വൈസ് പ്രസിഡന്റന്മാരായ മാത്യു ചെന്നിത്തല , സിറിൽ അലക്‌സ് ജോൺ ചമ്പക്കുളം ,സെക്രട്ടറിമാരായ അബ്ദുൽ റഹിം പുഞ്ചിരി , അനിൽ വള്ളികുന്നം , എക്‌സിക്യൂട്ടീവ് അംഗം സുമേഷ് കൃഷ്ണൻ എന്നിവർ ചേർന്ന് യാത്ര ടിക്കറ്റ് കൈമാറി. ജസീറ വിമാനത്തിൽ ഇന്ന് സന്തോഷ് നാട്ടിൽ എത്തി.