
ആന്റണി പറയുന്ന ആ കോണ്‍ഗ്രസ് എതാ ?താഴെ തട്ടിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളുമായി അടുത്തിടപഴകുന്നില്ലെന്നാണ് വലിയ നേതാവായ എ.കെ.ആന്റണിയുടെ വിമര്‍ശനം. പണ്ട് അങ്ങനെയായിരുന്നില്ലത്രേ. കോണ്‍ഗ്രസില്‍ എല്ലാവരും നേതാക്കളായതിനാല്‍ പ്രവര്‍ത്തകരില്ലെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്. അല്ലെങ്കില്‍ തന്നെ താഴെതട്ട് നേതാക്കളെന്നും മേല്‍തട്ട് നേതാക്കളെന്നും ആന്റണിയെപ്പോലൊരു നേതാവ് സംവരണഭാഷ സംസാരിക്കുന്നതു ശരിയാണോ.
ഇടക്കും തലക്കും ഇദ്ദേഹം കേരളത്തില്‍ വന്ന് ചിരിക്കുവക നല്‍കി തിരിച്ചുപോകുന്നതാണ് പതിവ്. തെരഞ്ഞെടുപ്പുകാലത്താണ് പുള്ളിക്കാരന്റെ പ്രധാന തമാശ. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനും അതിനു മുന്‍പ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഉജ്വല വിജയം നേടുമെന്നാണ് തട്ടിവിട്ടത്. അതേതായാലും ഗംഭീരമായി. കോണ്‍ഗ്രസ് ചത്തുകെട്ടു പോകുന്നതിന്റെ മുന്നോടിയായുള്ള ചരിത്രപരമായ തോല്‍വി സംഭവിച്ചു. മുന്‍പൊരിക്കല്‍ പറഞ്ഞത് നേതാക്കളെല്ലാം ജനങ്ങള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്നാണ്. സുഖത്തിന്റെ ആസ്തിമാത്രമുള്ള നേതാക്കള്‍ ഉള്ളാലെ പൊട്ടി പൊട്ടി ചിരിച്ചിട്ടുണ്ടാകും.