മന്ത്രി എ.കെ. ബാലന്‍,
അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് താങ്കള്‍ നല്‍കിയ മറുപടി ഇതാണല്ലോ!
‘നേരത്തെ ബഹുമാനപ്പെട്ട മെമ്പര്‍ പറഞ്ഞ പ്രകാരം നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവ് കൊണ്ട് മരണപ്പെട്ടതേയല്ല. ഒന്ന് അബോര്‍ഷനാണ്. അബോര്‍ഷനെന്ന് പറയുമ്പോള്‍ നിങ്ങളുടെ ( യു.ഡി.എഫ് സര്‍ക്കാരിന്റെ )കാലഘട്ടത്തിലാണ് പ്രഗ്‌നന്റായത്, ഇപ്പോഴാണ് ഡെലിവറി ആയത്. അതിന് ഞാന്‍ ഉത്തരവാദിയല്ല. രണ്ട് വാല്‍വിന്റെ തകരാറാണ്. അതും ഗര്‍ഭിണിയായത് നിങ്ങളുടെ കാലഘട്ടത്തിലാണ്. ഇപ്പോഴാണ് പ്രസവിച്ചത് ‘
ഇതനുസരിച്ച് നിങ്ങളുടെ (എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ) കാലത്ത് ഉണ്ടാവുന്ന എല്ലാ ഗര്‍ഭത്തിന്റെയും ഉത്തരവാദിത്തം താങ്കള്‍ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
എങ്ങനെയാണ് സഖാവേ താങ്കള്‍ക്ക് കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന് ഇത്ര അശ്ശീലം നിറഞ്ഞ മറുപടി, അതിനേക്കാള്‍ അശ്ലീലം നിറഞ്ഞ ഭാവത്തോടെ നിയമസഭയില്‍ പറയാന്‍ പറ്റിയത്? നാലെണ്ണം എന്ന് നിങ്ങള്‍ ബഹുമാനമില്ലാതെ പറഞ്ഞത് മരിച്ചു പോയ ആദിവാസിക്കുഞ്ഞുങ്ങളെക്കുറിച്ചാണ്.
ഈ ഭൂമിയില്‍ പിറക്കാതെ പോയ , ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെക്കുറിച്ച്. ആദിവാസികള്‍ക്കും ദളിതര്‍ക്കുമൊപ്പം എന്നൊക്കെ വിളിച്ച മുദ്രാവാക്യങ്ങള്‍ക്ക് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നോ സഖാവേ? ഓര്‍ക്കുന്നുണ്ടോ അത്തരം മുദ്രാവാക്യങ്ങള്‍?
Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍
താങ്കളോട് ശിശുമരണങ്ങളെക്കുറിച്ച് ചോദ്യം ചോദിച്ചത് മരിച്ച കുഞ്ഞുങ്ങളുടെ പിതൃത്വം താങ്കള്‍ക്കായതുകൊണ്ടല്ല. ഒരു ഇടതു പക്ഷ സര്‍ക്കാരില്‍ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയാണ് താങ്കള്‍ എന്നതുകൊണ്ടാണ്. ഒരു സമൂഹത്തിനു മേലുള്ള സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ് ഒരു വഷളന്‍ ചിരിയിലൂടെയും വാക്കുകളിലൂടെയും താങ്കള്‍ കയ്യൊഴിഞ്ഞുകളഞ്ഞത്. താങ്കളുടെ വൃത്തികെട്ട വാക്കുകള്‍ കേട്ട് ഒരുപാട് പേര്‍ ചിരിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും കേട്ടു . കമ്യൂണിസ്റ്റുകാര്‍ തന്നെയായിരിക്കുമല്ലോ ആ ചിരികള്‍ക്കു പിറകില്‍! തമാശയെന്നു കരുതി താങ്കള്‍ പറഞ്ഞ വാക്കുകള്‍ തമാശയെന്ന് ധരിച്ച് ചിരിച്ച ആ സഖാക്കളുടെ മാനസികാവസ്ഥ താങ്കള്‍ പറഞ്ഞതിനേക്കാള്‍ ഭയം ജനിപ്പിക്കുന്നുണ്ട് സഖാവേ.
ലാല്‍സലാം
– മനില സി മോഹന്‍